രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വിഡിയോ: അപ്‌ലോഡ് ചെയ്തവരെ തിരിച്ചറിഞ്ഞെന്ന് പോലീസ്

kerala, Malayalam news, the Journal,
ന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വിഡിയോ അപ്‌ലോഡ് ചെയ്ത നാല് പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ്. ഇവരെ കസ്റ്റഡിയിലെടുക്കുന്നതിനായി വ്യാപക തിരച്ചിൽ തുടങ്ങിയതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അതെസമയം പ്രതികൾ കസ്റ്റഡിയിലായതായും സൂചനയുണ്ട്. എന്നാൽ വിഡിയോ നിർമിച്ച മുഖ്യപ്രതിയെ കണ്ടെത്തുക ന്നതാണ് പ്രധാനമെന്ന് പോലീസ് വിശദീകരിച്ചു.

ഡീപ്‌ഫേക്ക് വിഡിയോകൾ നിർമിച്ചവർ സോഷ്യൽമീഡിയയിൽ വ്യാജ അക്കൗണ്ടുകൾ വഴിയാണ് വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നവംബർ പത്തിനാണ് ഡൽഹി പോലീസ് സംഭവത്തിൽ കേസെടുത്തത്. ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാകാത്തതിൽ വിമർശനം ഉയർന്നിരുന്നു.

ഡീപ്ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ 19-കാരനെ നേരത്തെ ഡൽഹി പോലീസ് ചോദ്യംചെയ്തിരുന്നു. സാമൂഹികമാധ്യമങ്ങളിൽ ഡീപ്ഫേക്ക് വീഡിയോ ആദ്യം അപ്‌ലോഡ് ചെയ്തവരിലൊരാൾ ഇയാളാണെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. എന്നാൽ മറ്റൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഡൗൺ്‌ലോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുെവന്നാണ് 19കാരൻ മൊഴി നൽകിയത്.

ബ്രിട്ടീഷ് ഇൻഡ്യൻ ഇൻഫ്‌ളുവൻസറായ സാറ പട്ടേലിന്റെ വിഡിയോയാണ് മോർഫ് ചെയ്ത്‌ രശ്മിക മന്ദാനയുടേത് പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. തുടർന്നാണ് പോലീസ് ഐ.ടി. ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തത്. വീഡിയോ അപ്‌ലോഡ് ചെയ്തവരുടെ വിവരങ്ങൾ കൈമാറാൻ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃകമ്പനിയായ ‘മെറ്റ’യോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. വിഡിയോ അപ്‌ലോഡ് ചെയ്യുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയത അക്കൗണ്ടിന്റെ വിശദാംശങ്ങൾ നൽകാൻ ഇനിയും സോഷ്യൽമീഡിയ കമ്പനികൾ തയാറായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *