കർഷകർക്കും പ്രദേശവാസികൾക്കും ആശ്വാസം; തെനേങ്ങാപറമ്പ് പെരുവാള തോട് സൈഡ് കെട്ട് പൂർത്തീകരിച്ചു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പെട്ട നിരവധി കർഷകർക്കും സമീപത്തെ താമസക്കാർക്കും ആശ്വാസമായി
തെനേങ്ങാപറമ്പ് പെരുവാള തോട് സൈഡ് കെട്ട് പൂർത്തിയായി.(relief for farmers and local residents; Thenangaparamp Peruwala Thot side knot completed.)|relief for farmers and local residents.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. സൈഡ് കെട്ടിയതോടെ സമീപത്തെ തോട്ടിൽ നിന്ന് മഴക്കാലത്ത് വലിയതോതിൽ വെള്ളം വയലുകളിലേക്ക് കയറുന്നതിനും സമീപത്തെ താമസക്കാരുടെ ഭൂമി തോടിലേക്ക് ഇടിഞ്ഞ് വീഴുന്നതിനും പരിഹാരമാവും. തോടിൻ്റെ 90 മീറ്റർ ഭാഗമാണ് സൈഡ് കെട്ടിയത്. സൈഡ് കെട്ട് പൂർത്തീകരിച്ചതിൻ്റെ ഉൽഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യാ ഷിബു നിർവഹിച്ചു. വാർഡ് മെമ്പർ ഫാത്തിമ നാസർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം കെ .പി സൂഫിയാൻ, തൊഴിലുറപ്പ് എൻജീനിയർ ദീപേഷ്, എൻ കെ അഷ്റഫ് ,കെ ടി ലത്തീഫ് ടി പി ഷറഫുദ്ധീൻ, ടി പി മൻസൂർ .സിപി അബ്ദുള്ള, ടി പി മുഹമ്മദ്, ശരീഫ് ടിപി. ഷംസുദീൻ ടിപി. സി കെ നജീബ്. കുഞ്ഞിമൊയ്തീൻ. മുഹമദാലി വി പി. ജിംഷാദ് പി. മുഹമ്മദ് റാഫി. എന്നിവർ പങ്കെടുത്തു.