കിഴുപറമ്പ് GVHSS ൽ നവീകരിച്ച ഓഫീസ്, സ്റ്റാഫ് റൂം എന്നിവ ഉദ്ഘാടനം ചെയ്തു.
കിഴുപറമ്പ് GVHSS ന് മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവ ജില്ല പഞ്ചായത്തംഗം റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു. മെച്ചപ്പെട്ട ഫർണിഷിംഗ് , സീറ്റിംഗ് എന്നിവ ഉൾപ്പെടുത്തിയാണ് ഇവ ആകർഷകമാക്കിയത്.
PTA പ്രസിഡന്റ് MM മുഹമ്മദ് അധ്യക്ഷത വഹിച്ചു. വാർഡംഗം തസ്ലീന ഷബീർ, SMC ചെയർമാൻ ME ഫസൽ, PTA വൈസ് പ്രസിഡന്റ് AV സുധീർ, VHSE പ്രിൻസിപ്പാൾ ഇൻ ചാർജ് പി.പ്രവീൺ, HSS ഇൻ ചാർജ് എൻ. ദീപ്തി, SPG ചെയർമാൻ വി. നിസാമുദ്ദീൻ , PTA അംഗങ്ങളായ എം.കെ. മൊയ്തീൻ കുട്ടി, ഫസൽ കരുവാടൻ, എം.കെ. സലിം എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ സുരേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ. പ്രകാശൻ നന്ദിയും പറഞ്ഞു. SPC, സ്കൂൾ ബാന്റ് ടീം എന്നിവയുടെ അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിലാണ് ഉദ്ഘാടനം നടന്നത്.