വനത്തില്‍ കുടുങ്ങിയ രക്ഷാപ്രവർത്തകർ സുരക്ഷിതർ; ഇവര്‍ കാന്തൻപാറയിലെ ഔട്ട് പോസ്റ്റിലെത്തി
സുൽത്താൻ ബത്തേരി: മുണ്ടേരി ഉൾവനത്തിൽ കുടുങ്ങിയ രക്ഷാപ്രവർത്തകർ സുരക്ഷിതർ. 18 പേരും കാന്തൻപാറയിലെ വനം വകുപ്പിന്‍റെ ഔട്ട് പോസ്റ്റിലെത്തി. ഇവർ കണ്ടെടുത്ത മൃതദേഹം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സൂചിപ്പാറയുടെ സമീപത്തെ കാന്തൻപാറയിലാണ് 18 പേരടങ്ങുന്ന രക്ഷാപ്രവർത്തകർ കുടുങ്ങിയത്. 14 എമർജൻസി റസ്‌ക്യു ഫോഴ്‌സ് പ്രവർത്തകരും 4 ടീം വെൽഫെയർ പ്രവർത്തകരുമാണ് സംഘത്തിലുണ്ടായിരുന്നത്.Rescue