ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുക.; ഐക്യദാർഢ്യ സദസ് നടത്തി.
ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുക. മാനവികതയുടെ ശത്രു അധിനിവേശമാണ് എന്നാ പ്രമേയത്തിൽ ഡിവൈഎഫ്ഐ
ചീക്കോട് മേഖല കമ്മിറ്റി
മുണ്ടക്കലിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും പ്രകടനവും നടത്തി. പ്രകടനത്തിന് മേഖല സെക്രട്ടറിയേറ്റ് അംഗങ്ങളായ സായാദ് ഓമാനൂർ, റഫീഖ് ചീക്കോട്, മഹേഷ് വാവൂർ, ഗഗന പറപ്പൂർ,bസുബീഷ് കൊളംബലം എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന യുദ്ധവിരുദ്ധ സദസ്സിന് മേഖല സെക്രട്ടറി ഉവൈസ് കുനിത്തലക്കടവ് സ്വാഗതവും മേഖല വൈ:പ്രസിഡന്റ് ഫർഷാദ് മുണ്ടക്കൽ അധ്യക്ഷതയും വഹിച്ചു. യോഗം ജില്ലാ കമ്മിറ്റി അംഗം കെവി ശ്രീജേഷ് ഉൽഘടനം ചെയ്തു,അരീക്കോട് ബ്ലോക്ക് ജോ:സെക്രട്ടറി അഷ്റഫ് കൊളമ്പലം അഭിവാദ്യം ചെയ്തു. മേഖല വൈ:പ്രസിഡന്റ് ഗഗന പറപ്പൂർ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേഖല ജോ:സെക്രട്ടറി വിമേഷ് മുണ്ടക്കൽ നന്ദിയും പറഞ്ഞു.