റിങ്കു സിങ് കെ.കെ.ആർ ഉപനായകൻ

കൊൽക്കത്ത: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വൈസ് ക്യാപ്റ്റനായി റിങ്കു സിങ്ങിനെ നിയോഗിച്ചു. കഴിഞ്ഞതവണത്തെ ക്യാപ്റ്റൻ അജിൻക്യ രഹാനെ തന്നെയാണ് ടീമിനെ നയിക്കുക.
2018ൽ 80 ലക്ഷത്തിന് കൊൽക്കത്തയിലെത്തിയ റിങ്കു 2024 എഡിഷനിലാണ് തകർപ്പൻ പ്രകടനവുമായി താരമായത്. ഇതോടെ 2025 ലേലത്തിൽ 13 കോടിക്ക് ടീം റിങ്കുവിനെ നിലനിർത്തി.അതിനിടെ, പരിക്കേറ്റ് പുറത്തായ ആകാശ്ദീപിന് പകരം ഇടംകൈയ്യൻ പേസർ സൗരഭ് ദുബെയെ കൊൽക്കത്ത ടീമിലുൾപ്പെടുത്തി.
