രൂപ സര്‍വകാല തകര്‍ച്ചയില്‍; ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുന്നു

ഡോളറിനെതിരെ രൂപയുടെ തകര്‍ച്ച തുടരുന്നു. ഒരു ഡോളറിന് 91 രൂപ 82 പൈസ എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. ഒരു ഘട്ടത്തില്‍ മൂല്യം 92 രൂപയ്ക്ക് തൊട്ടടുത്തു വരെ എത്തി. ഡോളര്‍ വിറ്റഴിച്ച് ആര്‍ബിഐ നടത്തിയ ഇടപെടലാണ് കൂടുതല്‍ പതനം ഒഴിവാക്കിയത്.
ഗ്രീന്‍ലാന്‍ഡ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളെ ആക്രമിക്കാനുള്ള ട്രംപിന്റെ നീക്കം ഉണ്ടാക്കിയ അരക്ഷിതാവസ്ഥയും മറ്റ് അന്താരാഷ്ട്ര സാഹചര്യങ്ങളുമാണ് മൂല്യം ചെയ്യാനുള്ള കാരണങ്ങളില്‍ ഒന്ന്. ഡോളറിന് ഡിമാന്‍ഡ് കൂടിയതും വിദേശനിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുന്നതും വീഴ്ചയുടെ ആക്കം കൂട്ടുന്നു. ഓഹരി വിപണിയില്‍ ഇന്നും നിക്ഷേപകര്‍ക്ക് വലിയ നഷ്ടം നേരിട്ടു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഹരി സൂചികയായ സെന്‍സെക്‌സ് 769 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത് 3,960 രൂപയാണ്. 1,17,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 495 രൂപ ഉയര്‍ന്ന് 14640 രൂപയിലെത്തി. ഈ മാസം ഇതുവരെ പവന് കൂടിയത് 18080 രൂപയാണ്. വെള്ളിയും സര്‍വകാല റെക്കോഡിലാണ് ഇന്ന്. ഗ്രാമിന് 15 രൂപ കൂടി 340 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
