‘സഞ്ജുവിന് ഇന്നും അവസരമില്ല’; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിങ്
ആന്റിഗ്വ: ട്വന്റി 20 ലോകകപ്പ് സൂപ്പർ എയ്റ്റിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചില്ല. ശിവം ദുബെ നിരന്തരം പരാജയപ്പെട്ടുന്ന സാഹചര്യത്തിൽ താരത്തിന് പകരം സഞ്ജു വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വിജയ ടീമിൽ മാറ്റംവരുത്താൻ രോഹിത് ശർമയും ടീം മാനേജ്‌മെന്റും തയാറായില്ല.Sanju
കഴിഞ്ഞ ദിവസം നെറ്റ്സിൽ മണിക്കൂറൂകളോളം സഞ്ജു ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. പരിശീലകൻ രാഹുൽ ദ്രാവിഡ് ഇതിനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നിരീക്ഷണത്തിലാണ് സഞ്ജു പരിശീലനം നടത്തിയത്. ഇതുവരെ നാല് ഇന്നിംഗ്സുകളിൽ നിന്ന് റൺസ് മാത്രമാണ് ദുബെയുടെ സമ്പാദ്യം. കഴിഞ്ഞ മത്സരത്തിനടക്കം ബൗളിങിന് അവസരം നൽകുകയും ചെയ്തിരുന്നില്ല.
അതേസമയം, യശസ്വി ജയ്സ്വാളിനും അവസരം നൽകിയില്ല. വിരാട് കോഹ്ലി ഇന്നും രോഹിത് ശർമയ്ക്കൊപ്പം ഓപ്പണിങ് റോളിലെത്തും. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാം. ആദ്യ മത്സരത്തിൽ ഇന്ത്യ, അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരെയാണ് സൂപ്പർ എയ്റ്റിലെ ഇന്ത്യയുടെ മത്സരം.
ഇന്ത്യൻ ടീം: രോഹിത് ശർമ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്