സത്യരാജും ഫഹദ് ഫാസിലും; വൈറലാകുന്ന ഫോട്ടോയുടെ പിന്നിലെന്ത്?
എടാ മോനേ… ഈ ഒറ്റ ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം എന്ന സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രംഗണ്ണൻ എന്ന കഥാപാത്രം ഈ ഡയലോഗ് കൊണ്ട് ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. അതുപോലെ രംഗണ്ണന്റെ ഔട്ട് ലുക്കും ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഇതിനിടയിലാണ് രംഗണ്ണന്റെ വേഷത്തിലുളള ഫഹദിന്റെ ചിത്രം വൈറലാകുന്നത്. വൈറലാകുന്ന ചിത്രത്തിൽ ഫഹദിനൊപ്പം മറ്റൊരു നടനും ഉണ്ട്.
1980കളിലെ നടൻ സത്യരാജും മലയാള നടൻ ഫഹദ് ഫാസിലും ഉള്ള ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. എംയുബിഐ ഇന്ത്യയുടെ ഔദ്യോഗിക എക്സ് പേജിൽ പങ്കുവെച്ച ചിത്രം ഇരുവരും തമ്മിലുള്ള ബന്ധവും വ്യക്തമാക്കുന്നുണ്ട്. ഫഹദിന്റെ പിതാവും പ്രശസ്ത ചലച്ചിത്ര നിർമ്മാതാവുമായ ഫാസിൽ വഴിയുള്ള ഇരുവരുടെയും ബന്ധമാണ് ചിത്രം എടുത്തുകാണിക്കുന്നത്. സത്യരാജിന്റെ ഫോട്ടോയോടൊപ്പം ആവേശം സിനിമയിൽ രംഗണ്ണനായി അരങ്ങിലെത്തിയ വഹദിന്റെ ഫോട്ടോയാണ് വൈറലാകുന്നത്. മലയാളത്തിലെ പ്രശസ്ത സംവിധായകനായ ഫാസിലിന്റെ നിരവധി ചിത്രങ്ങളിൽ തമിഴ് താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്നാണ് ഫാസിൽ തന്റെ കരിയർ ആരംഭിച്ചതെങ്കിലും മലയാളത്തിലും തമിഴിലും ഒരുപോലെ ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിക്കാൻ ഫാസിലിനു കഴിഞ്ഞു. അത്തരത്തിലുള്ള നിരവധി തമിഴ് ഹിറ്റുകളിലെ എൻ ബൊമ്മക്കുട്ടി അമ്മാവുകൂ, പൂവിഴി വാസലിലേ, എന്നീ ചിത്രങ്ങളിൽ സത്യരാജാണ് പ്രധാന വേഷത്തിലെത്തിയത്.
ഈ ചിത്രങ്ങളിൽ ഒന്നിന്റെ സെറ്റിൽ വെച്ച് പകർത്തിയ പഴയ ചിത്രവും എംയുബിഐ പങ്കുവെച്ചിട്ടുണ്ട്. കുട്ടിയായ ഫഹദിനെ മടിയിലിരുത്തിയ സത്യരാജിന്റെ ഫോട്ടേയാണ് അത്. ആ ഫോട്ടോയിലും ഫഹദ് ഫാസിലിന്റെ അഭിനയത്തിലെ പ്രധാന സവിശേഷതയായാ അദ്ദേഹത്തിന്റെ കണ്ണുകൾ ആകർണീയമാണ്.
” 40 വർഷമായി സിനിമ ചെയ്യുന്ന കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്, എനിക്ക് സാമ്പത്തിക അസ്ഥിരത കൈകാര്യം ചെയ്യാൻ കഴിയും, പക്ഷെ വ്യക്തി എന്ന നിലയിൽ എനിക്ക് ആശങ്കയുണ്ട്. രണ്ടു സിനിമ ചെയ്തിട്ട് തിരിച്ചു പോകാനാണ് വന്നത്. ബാക്കി എല്ലാം ഒരു ബോണസ് ആണ് ” അടുത്തിടെ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞു.
ആവേശത്തിലെ വിജയത്തിന് ശേഷം പുഷ്പ: ദി റൂൾ, മാരീശൻ, രജനികാന്തിന്റെ വേട്ടയാൻ തുടങ്ങിയ ചിത്രങ്ങളിടെ തിരക്കിലാണ് ഫഹദ. സിംഗപ്പൂർ സലൂണിൽ അവസാനമായി കണ്ട സത്യരാജ്, തൊഴാർ ചെഗുവേരയുടെ റിലീസിനായി കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല