സൗദി സ്ഥാപക ദിനം നാളെ; രാജ്യത്തെങ്ങും വിപുലമായ ആഘോഷം

Saudi

റിയാദ്: സൗദി സ്ഥാപക ദിനം നാളെ. 1727ൽ ആദ്യ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമ പുതുക്കിയാണ് ഈ ദിനം കടന്നു പോകുന്നത്. 1727 ൽ അതായത് ഹിജ്‌റ വർഷം 1139ൽ ഇമാം മുഹമ്മദ് ബിൻ സഊദാണ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചത്. സൗദിയിലെ റിയാദിലെ ദിരിയ്യ ആസ്ഥാനമായിട്ടായിരുന്നു അത്. ഇപ്പോഴത്തെ ഭരണാധികാരി സൽമാൻ രാജാവിന്റെ അഞ്ചാം പിതാമഹനാണ് ഇമാം മുഹമ്മദ് ബിൻ സഊദ്. 1687-1765 വരെയായിരുന്നു ആ ഭരണം. അതിന്റെ ഓർമ പുതുക്കുകയാണ് സ്ഥാപക ദിനം അഥവാ ഫൗണ്ടേഷൻ ഡേയിലൂടെ രാജ്യം.Saudi

ഈ മൂന്ന് നൂറ്റാണ്ടുകളുടെ പാരമ്പര്യം പറയുന്ന വിനോദ പരിപാടികളും രാജ്യത്ത് അരങ്ങേറുകയാണ്. ഒരാഴ്ച വരെ നീണ്ടു നിൽക്കുന്ന പരിപാടികൾ ഇതിന്റെ ഭാഗമായുണ്ട്. ആദ്യ സൗദി രാഷ്ട്രം രൂപം കൊണ്ട ദർഇയ്യയിൽ പൈതൃക പരിപാടികളും തുടരുന്നു. സൗദിയുടെ ചരിത്രം പറയുന്ന ഭൂപ്രദേശങ്ങൾ, പഴയകാല ചിത്രങ്ങൾ, നൂറ്റാണ്ടുകൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, അക്കാലത്തെ തെരുവ് ചന്തയുടെ എന്നിവയെല്ലാം പുനരാവിഷ്‌കരിച്ചാണ് ആഘോഷങ്ങൾ.

ആഘോഷങ്ങളുടെ ഭാഗമാകാൻ ചെറുകിട വൻകിട സ്ഥാപനങ്ങളും മറ്റ് സേവന മേഖലകളും അവരുടെ പ്രത്യേക ഓഫറുകളുമായി ആഘോഷം ജനകീയമാക്കുന്നു.

2022 വരെ ദേശീയ ദിനം മാത്രമായിരുന്നു രാഷ്ട്രത്തിന്റെ ആഘോഷമെന്ന നിലക്ക് സൗദിക്ക് ഉണ്ടായിരുന്നത്. അത് സെപ്തംബർ 23ന്. 1932ൽ നജ്ദ് ഹിജാസ് മേഖലകൾ ഒന്നിപ്പിച്ച് സൗദി അറേബ്യയെന്ന ആധുനിക രാഷ്ട്രം രൂപീകരിച്ചതിന്റെ ഓർമപ്പെടുത്തൽ. അത് നടപ്പാക്കിയത് അബ്ദുൽ അസീസ് അൽ സഊദ് രാജാവായിരുന്നു. 2005 മുതൽ അന്നേ ദിവസം അവധി ദിനമായും പ്രഖ്യാപിച്ചു. ഇപ്പോൾ നടക്കുന്ന സ്ഥാപക ദിനത്തിലൂടെ പക്ഷേ മൂന്ന് പതിറ്റാണ്ട് നീളുന്ന പൈതൃകമാണ് ആഘോഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *