ജിദ്ദ, തായിഫ് ടൂറിസം പദ്ധതിയിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് സൗദി

tourism

റിയാദ്: ജിദ്ദ, തായിഫ് മേഖലകളിലെ ടൂറിസം പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്ന പദ്ധതിയിലേക്ക് നിക്ഷേപങ്ങൾ ക്ഷണിച്ച് സൗദി അറേബ്യ. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് നിക്ഷേപകരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജിദ്ദയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ചtourism

ജിദ്ദയിലെയും തായിഫിലെയും ടൂറിസം നിക്ഷേപ സാധ്യതകൾ അദ്ദേഹം വിശദീകരിച്ചു. നിക്ഷേപകർക്ക് ടൂറിസം മന്ത്രാലയത്തിന്റെ മുഴുവൻ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ സൗദി അറേബ്യയുടെ സ്ഥാനം ഉയർത്തും. ഇതിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. വരും കാലങ്ങളിൽ രാജ്യത്തിന് ടൂറിസം മേഖലയിൽ വലിയ സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

വിനോദ സഞ്ചാര മേഖലയിൽ നിരവധി പ്രവർത്തനങ്ങളാണ് നിലവിൽ രാജ്യത്ത് നടപ്പാക്കുന്നത്. ഹജ്ജ് സീസൺ പ്രമാണിച്ച് നിർത്തലാക്കിയ ടൂറിസ്റ്റ് വിസകൾ അടുത്ത മാസം മുതൽ അനുവദിച്ചു തുടങ്ങുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. അസീർ മേഖലയിൽ നൂറ് കോടി റിയാലിന്റെ വികസന പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായും മന്ത്രാലയം നിക്ഷേപകരെ സ്വാഗതം ചെയ്തിരുന്നു. കൂടിക്കാഴ്ച്ച യോഗത്തിൽ ടൂറിസം ഡെപ്യൂട്ടി മന്ത്രിയും രാജകുമാരിയുമായ ഹൈഫ അൽ സൗദ്, ജിദ്ദ ചേംബർ ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് നാഗി എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *