തൃശൂർ പൂരത്തിലെ അട്ടിമറിക്ക് പിന്നിൽ രഹസ്യ അജണ്ട: കെ. മുരളീധരൻ

K. Muralidharan

തൃശൂർ: കേന്ദ്ര സർക്കാറും സംസ്ഥാനവും ചേര്‍ന്ന് തൃശൂർ പൂരം കുളമാക്കിയെന്ന് തൃശൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. പൂരം എക്‌സിബിഷന്‍ മുതല്‍ അട്ടിമറി ശ്രമം തുടങ്ങിയിട്ടുണ്ട്. വെടിക്കെട്ടിനോടനുബന്ധിച്ച് പൊലീസ് കാണിച്ചത് ശുദ്ധ തോന്ന്യവാസമാണ്. ബ്രഹ്മസ്വം മഠത്തില്‍ ​പൊലീസ് സീന്‍ ഉണ്ടാക്കിയതിന് താൻ സാക്ഷിയാണ്.

(Secret agenda behind Thrissur Pooram coup: K. Muralidharan)

വെടിക്കെട്ട് മുടങ്ങിയതിന് സര്‍ക്കാറാണ് ഉത്തരവാദി. രാത്രി 11ന് തുടങ്ങിയ അനിശ്ചിതത്വം തീര്‍ന്നത് പുലര്‍ച്ചെ ആറിനാണ്. ഇതോടെ വെടിക്കെട്ടിന്റെ പൊലിമ പോയി. പകല് വെടിക്കെട്ടും രാത്രി പൂരവും എന്ന സ്ഥിതിയായി. ഇതില്‍ കേന്ദ്രത്തിനും സംസ്ഥാന സർക്കാറിനും പങ്കുണ്ട്.

തൃശൂർ പൂരത്തിലെ അട്ടിമറിയും പൊലീസിനെ കയറൂരി വിട്ടത് എന്തിനാണെന്നും അന്വേഷിക്കണം. വിഷയത്തിൽ സര്‍ക്കാര്‍ ഇടപെടാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്. പൂരം അട്ടിമറിച്ച് ബി.ജെ.പിക്ക് വോട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചതാണോയെന്ന് സംശയമുണ്ട്. ഒരു മുഖ്യമന്ത്രിയും സര്‍ക്കാറുമുള്ളയിടത്ത് പൊലീസ് ഇങ്ങനെ അഴിഞ്ഞാടുമോ?

ഇതിന് പിന്നിൽ വ്യക്തമായ രഹസ്യ അജണ്ടകളുണ്ട്. അസുഖമായതിനാൽ പൂരത്തിനു പോലും വരാത്ത ബി.ജെ.പി സ്ഥാനാർഥി ഓടിയെത്തിയതും ഈ രഹസ്യ അജണ്ടയുടെ ഭാഗമാണ്. മന്ത്രി കെ. രാജൻ സ്ഥലത്തുണ്ടായിട്ടും പ്രശ്നപരിഹാരം നീണ്ടുപോയി. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ. മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *