മൂന്ന് മിനിറ്റില്‍ കൂടുതല്‍ സെല്‍ഫി; അക്ഷയ് കുമാറിന് ഗിന്നസ് റെക്കോര്‍ഡ്

മുംബൈ: മൂന്ന് മിനിറ്റിൽ ആരാധകർക്കൊപ്പം 184 സെല്‍ഫിയെടുത്ത് ഗിന്നസ് ​റെക്കോഡിട്ട് ബോളിവുഡ് താരം അക്ഷയ് കുമാർ. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന സെൽഫി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായായിരുന്നു അതിവേഗ സെൽഫിയെടുക്കൽ. ഇതിന്റെ വിഡിയോ നടൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സ്റ്റേജിൽ ഫോണുമായി നിൽക്കുന്ന താരത്തിന്റെയടുക്കൽ ഓരോരുത്തരായി എത്തുകയും സെൽഫിയെടുക്കുകയും ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. തന്‍റെ കരിയറിലുടനീളം കൂടെ നിന്നവര്‍ക്കായി ഇത് സമർപ്പിക്കുന്നുവെന്ന് താരം കുറിച്ചു. 2015ൽ ലണ്ടനിൽവെച്ച് മൂന്ന് മിനിറ്റിൽ 105 സെൽഫിയെടുത്ത ഡ്വെയ്ൻ ജോൺസന്റെ റെക്കോഡാണ് അക്ഷയ് കുമാർ മറികടന്നത്.

അക്ഷയ് കുമാർ ഇനി സെൽഫി രാജ; മൂന്ന് മിനിറ്റിൽ 184 സെല്‍ഫിയെടുത്ത് ഗിന്നസ് റെക്കോഡ്

“എന്റെ ഇതുവരെയുള്ള നേട്ടങ്ങളും ജീവിതത്തിൽ ഇവിടെയെത്തിയതുമെല്ലാം എന്‍റെ ആരാധകരുടെ നിരുപാധിക സ്നേഹം കൊണ്ടാണ്. എന്‍റെ കരിയറിലുടനീളം കൂടെ നിന്നവര്‍ക്കായി ഞാനിത് സമര്‍പ്പിക്കുന്നു. ആരാധകരുടെ സഹായത്തോടെ മൂന്നു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സെൽഫിയെടുത്തതിനുള്ള ഗിന്നസ് റെക്കോർഡ് ഞങ്ങൾ സ്വന്തമാക്കി. എല്ലാവർക്കും നന്ദി. ഇത് വളരെ സവിശേഷമാണ്. എക്കാലത്തും ഇത് ഞാൻ ഓര്‍മിക്കും. ഇപ്പോള്‍ എല്ലാം സെല്‍ഫിയെ കുറിച്ചാണ്. വെള്ളിയാഴ്ച തിയറ്ററില്‍ കാണാം”- അക്ഷയ് കുമാര്‍ കുറിച്ചു.

2019ൽ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ ഡ്രൈവിങ് ലൈസൻസ് എന്ന മലയാളം സിനിമയുടെ ഹിന്ദി റിമേക്കാണ് സെല്‍ഫി. അക്ഷയ് കുമാറിനൊപ്പം ഇമ്രാൻ ഹാഷ്മിയും മുഖ്യ കഥാപാത്രമായി എത്തുന്നു. സിനിമ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.

Selfiee releases in theatres on February 24.

Leave a Reply

Your email address will not be published. Required fields are marked *