ഭിന്നശേഷിസ്ത്രീകളുടെ ശാക്തീകരണം: സാമൂഹ്യനീതി വകുപ്പ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ സെമിനാർ സംഘടിപ്പിക്കും

‘ഭിന്നശേഷിക്കാരായ സ്ത്രീകളുടെ ശാക്തീകരണം’ എന്ന പ്രമേയവുമായി സാമൂഹ്യനീതി വകുപ്പ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഭിന്നശേഷി മേഖലയിൽ നിന്നുള്ള സ്ത്രീകളും ഈ രംഗത്തെ ആക്ടിവിസ്റ്റുകളും ഗവേഷകരും പങ്കെടുക്കുന്ന സെമിനാറോടെയാണ് ദിനാചരണം.

മാർച്ച് എട്ടിന് ഉച്ചക്ക് രണ്ടുമണിക്ക് വഴുതക്കാട് വിമൻസ് കോളജ് അസംബ്ലി ഹാളിൽ നടക്കുന്ന സെമിനാർ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഗവേഷകയും ഭിന്നശേഷിയവകാശ പ്രവർത്തകയുമായ ഡോ. വി. ശാരദാദേവി വിഷയം അവതരിപ്പിക്കും.

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയാഡാളി എം.വി അദ്ധ്യക്ഷയാവും. കേരള സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയരക്ടർ ഷിബു എ ഐഎഎസ്, സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ എം.ഡി എസ്. ജലജ, എസ് സഹീറുദ്ദീൻ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും.

കേരള സാമൂഹ്യ സുരക്ഷാമിഷനും
കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനും ചേർന്നാണ് സെമിനാറും വനിതാ ദിനാചരണവും – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *