വീടുപണിക്ക് സൂക്ഷിച്ച ജനൽ പാളി വീണ് ഏഴുവയസുകാരൻ മരിച്ചു



അടൂര്‍: വീടുപണിക്കു വേണ്ടി സൂക്ഷിച്ച ജനൽ പാളി തലയിലേക്ക് വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് (ഏഴ്) ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്തിനായിരുന്നു സംഭവം. വീടുപണിക്കു വേണ്ടി സൂക്ഷിച്ച ജനൽ കട്ടള അബദ്ധത്തിൽ കുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ നിലയിൽ അടൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. അദ്വൈതാണ് സഹോദരൻ.