ഷൈൻ ടോം ചാക്കോ നാളെ ഹാജരാകണം; നോട്ടീസ് നൽകി പൊലീസ്
കൊച്ചി: ഷൈന്‍ ടോം ചാക്കോയോട് നാളെ ഹാജരാകണമെന്ന് പൊലീസ്. രാവിലെ ൧൦ മണിക്ക് എറണാകുളം നോർത്ത് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നൽകിയത്. നോർത്ത് സ്റ്റേഷനിലെ എസ്എച്ച്ഒക്ക് മുന്നില്‍ ഹാജരാകണമെന്ന് നോട്ടീസിൽ പറഞ്ഞു.Tom
ഷൈനിന് നോട്ടീസ് നൽകുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിിയിരുന്നു. ലഹരി പരിശോധനക്കിടെ ഡാൻസാഫ് സംഘത്തെ വെട്ടിച്ച് ഓടിപ്പോയത് എന്തിനെന്ന് വിശദീകരിക്കാനാണ് നോട്ടീസ് നൽകുന്നത്. കൊച്ചി നഗരത്തില്‍ പരിശോധനക്കെത്തിയെങ്കിലും ഷൈൻ ടോം ചാക്കോ ഓടി രക്ഷപ്പെട്ടെന്ന് നർക്കോട്ടിക് എസിപി പി.കെ അബ്ദുസ്സലാം മീഡിയവണിനോട് പറഞ്ഞിരുന്നു. ഹോട്ടൽ രജിസ്റ്റർ പരിശോധിച്ചപ്പോള്‍ ഷൈന്‍ മുറി എടുത്തതായി കണ്ടുവെന്നും മുട്ടിവിളിച്ചപ്പോള്‍ ഷൈന്‍ ജനാല വഴി ഇറങ്ങിയോടിയെന്നും എസിപി സ്ഥിരീകരിച്ചു.
നടിയുടെ പരാതിയിൽ ഷൈൻ ഇന്റേണൽ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് താര സംഘടനയായ ‘അമ്മ’ മെയിൽ അയച്ചതായി ഷൈനിന്റെ കുടുബം അറിയിച്ചിരുന്നു. വിൻസി അലോഷ്യസിൽ നിന്ന് എക്സൈസ് വിവരങ്ങൾ തേടാൻ ശ്രമിച്ചെങ്കിലും നിയമനടപടികൾക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താനാണ് എക്സൈസ് തീരുമാനം.