SKN 40: ലഹരിക്കും അക്രമത്തിനും എതിരെ മഹാസംഗമം; ദീപശിഖ തെളിയിച്ചു

SKN

അറബിക്കടലിനെ സാക്ഷിയാക്കി ലഹരിക്കും അക്രമത്തിനും എതിരായ SKN 40 കേരളയാത്രയുടെ സമാപന ചടങ്ങുകൾക്ക് കോഴിക്കോട് തുടക്കം. വിദ്യാർഥികൾ പകർന്നു നൽകിയ ദീപശിഖ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ വേദിയിൽ തെളിയിച്ചു. പതിനായിരങ്ങൾ ആര്‍.ശ്രീകണ്ഠന്‍ നായര്‍ ചൊല്ലിക്കൊടുത്ത ലഹരിക്കെതിരായ പ്രതിജ്ഞ ഏറ്റുചൊല്ലി. 14 ജില്ലകളിലും പര്യടനം പൂർത്തിയാക്കിയതിന് ശേഷമാണ് കേരളയാത്രയ്ക്ക് കോഴിക്കോട് ബീച്ചിൽ സമാപനം ആകുന്നത്. ലഹരിവിരുദ്ധ മുന്നേറ്റത്തിൽ അണിചേരാൻ പതിനായിരങ്ങളാണ് കോഴിക്കോട് ബീച്ചിലേക്ക് ഒഴുകിയെത്തുന്നത്. സമാപനച്ചടങ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു.SKN

യാത്രക്ക് സംസ്ഥാനത്തുടനീളം വലിയ പിന്തുണയാണ് ലഭിച്ചത്. അരുത് അക്രമം, അരുത് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിയുള്ള യാത്ര കേരളം ഏറ്റെടുത്തു. SKN 40 കേരള യാത്രക്ക് തുടക്കം തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നായിരുന്നു. മാർച്ച് 16 നാണ് യാത്ര തുടങ്ങിയത്.

തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ നടത്തിയ യാത്രയിൽ ഒരുപാട് കാര്യങ്ങൾ ജനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ ട്വൻ്റിഫോർ സംഘത്തിന് സാധിച്ചെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ട്വന്റിഫോര്‍ ന്യൂസ് ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *