കുതിച്ചുപാഞ്ഞ് സ്വര്‍ണവില; പവന് 53600 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഗ്രാമിന് 40 രൂപ കൂടി 6,700 രൂപയായി. പവന് 320 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു പവന്‍ വാങ്ങണമെങ്കില്‍ 53600 രൂപ നല്‍കേണ്ടി വരും. രാജ്യാന്തര വിലയിലുണ്ടായ മാറ്റത്തിന്‍റെ ചുവട് പിടിച്ചാണ് കേരള വിപണിയിലും വിലവർധിച്ചത്. കഴിഞ്ഞ മാര്‍ച്ച് 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. gold