കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് സി. ഡി. എസ്സിൽ ബാലസഭ സജ്ജം പരിശീലന പരിപാടി സംഘടിപ്പിച്ചു

ദുരന്ത സാഹചര്യങ്ങളെ തിരിച്ചറിയുന്നതിനും അവയെ അതിജീവിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ ആസൂത്രണം ചെയ്തിട്ടുള്ള “സജ്ജം” പരിശീലന പരിപാടി കുഴിമണ്ണ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി എസിന്റെ നേതൃത്വത്തിൽ നടന്നു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുസലാം മുക്കൂടന്റെ അദ്ധ്യക്ഷതയില്‍ കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ആനത്താനത്ത്, ബാലസഭാ കോർഡിനേറ്റർ പുളിക്കൽ സൈതലവി ആശംസകള്‍ അറിയിച്ചു. സി .ഡി.എസ് ചെയര്‍പേഴ്സണ്‍ ബിന്ദു എം സ്വാഗതവും സി. ഡി. എസ് അക്കൗഡന്റ് ഷിജിമോൾ നന്ദിയും പറഞ്ഞു. ബാലസഭ ജില്ല ആർ പി പി സാജു മാമ്പ്ര തൊടി , ഷഹാർബാനു എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി. സി ഡി എസ് അംഗങ്ങളായ റസിയ കെ, സരസ്വതി, റംലത്ത്,
എന്നിവര്‍ പരിപാടിയില്‍ സന്നിദ്ധരായി.

Leave a Reply

Your email address will not be published. Required fields are marked *