വഖഫ് ഭേദഗതിക്കെതിരായ സോളിഡാരിറ്റി- എസ്ഐഒ എയർപോർട്ട് ഉപരോധത്തിൽ സംഘർഷം

Solidarity

കോഴിക്കോട്: വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി സമരത്തിൽ സംഘർഷം. സോളിഡാരിറ്റി – എസ്ഐഒ കരിപ്പൂർ എയർ പോർട്ട് ഉപരോധത്തിലാണ് സംഘർഷം. റോഡിന്റെ മറുവശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ,ജലപീരങ്കിയും ഉപയോഗിച്ചു. പൊലീസ് ബാരിക്കേഡുകൾ മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി ചാർജും നടത്തി.Solidarity

വഖഫ് നിയമ ഭേദഗതി ഭരണഘടനാ മൂല്യങ്ങൾക്കെതിരെയുള്ള കരിനിയമമാണെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത ദേശീയ മുസ്ലിം വ്യക്തിനിയമ ബോർഡ് മെമ്പർ മലിക് മുഅതസിം ഖാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *