‘സുപ്രഭാതം പത്രത്തിലെ ചിലർ ഇടതുപക്ഷവുമായി അടുക്കുന്നു’; വിമർശനവുമായി എഡിറ്റർ ബഹാഉദ്ദീൻ നദ്‌വി

Suprabhatam

കോഴിക്കോട്: സുപ്രഭാതം പത്രത്തിനെതിരെ വിമർശനവുമായി എഡിറ്ററും പബ്ലിഷറുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. സുപ്രഭാതത്തിന് നയംമാറ്റം സംഭവിച്ചതുകൊണ്ടാണ് ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നത്. സുപ്രഭാതത്തിന്റെ പ്രധാനികളിൽ ചിലർ ഇടതുപക്ഷവുമായി അടുക്കുന്നുണ്ട്. നയംമാറ്റം പരിഹരിക്കേണ്ടതുണ്ട്. അടുത്ത മുശാവറ യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും ബഹാഉദ്ദീൻ നദ്‌വി പറഞ്ഞു.Suprabhatam

മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സുപ്രഭാതം ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള ലീഗ് നേതാക്കൾ പങ്കെടുത്തിരുന്നില്ല. സമസ്തയുമായി ഭിന്നതയില്ലെന്നും സുപ്രഭാതവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നുമായിരുന്നു ഇത് സംബന്ധിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എം പരസ്യം സുപ്രഭാതം പ്രസിദ്ധീകരിച്ചതിനെതിരെ ലീഗ് പ്രവർത്തകർ വലിയ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ പരസ്യം പ്രസിദ്ധീകരിക്കുന്നതിൽ പത്രത്തിന് കൃത്യമായ പോളിസിയുണ്ടെന്നും യു.ഡി.എഫ് പരസ്യം ലഭിക്കാത്തതിനാലാണ് നൽകാതിരുന്നത് എന്നുമാണ് മാനേജ്ന്റ് വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *