ശ്രീ​ശ​ങ്ക​ർ ഇ​ന്നി​റ​ങ്ങും; സ്വ​ർ​ണ പ്ര​തീ​ക്ഷ​യി​ൽ നീ​ര​ജ്

ഗ്ലാ​സ്ഗോ: കോ​മ​ൺ​വെ​ൽ​ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ വി​ള​നി​ല​മാ​യ അ​ത്‍ല​റ്റി​ക്സ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ട്രാ​ക്കും ഫീ​ൽ​ഡും ഉ​ണ​രു​ന്നു. ഒ​ളി​മ്പി​ക്സ് മെ​ഡ​ൽ ജേ​താ​ക്ക​ളും ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രും ഉ​ൾ​പ്പെ​ടെ പൊ​ന്ന് വി​ള​യി​ക്കാ​ൻ ക​രു​ത്തു​ള്ള ഒ​രു​പി​ടി താ​ര​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ​ഗ്ലാ​സ്ഗോ​യി​ലെ​ത്തി​യ​ത്. സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ ഒ​ളി​മ്പി​ക്സി​ൽ ര​ണ്ടു​വ​ട്ടം മെ​ഡ​ല​ണി​ഞ്ഞ ജാ​വ​ലി​ൻ ത്രോ​യി​ലെ സൂ​പ്പ​ർ താ​രം നീ​ര​ജ് ചോ​പ്ര​ത​ന്നെ ഇ​ന്ത്യ​ൻ സം​ഘ​ത്തി​ലെ പ്ര​ധാ​നം. ജാ​വ​ലി​നി​ൽ നി​ല​വി​ലെ ഒ​ളി​മ്പി​ക്സ് ജേ​താ​വ് പാ​കി​സ്താ​ന്റെ അ​ർ​ഷ​ദ് ന​ദീ​മും നീ​ര​ജ് ചോ​പ്ര​യും മു​ഖാ​മു​ഖം മാ​റ്റു​ര​ക്കും. ഇ​രു​വ​ർ​ക്കും വെ​ല്ലു​വി​ളി​യാ​യി ശ്രീ​ല​ങ്ക​യും റു​മേ​ഷ് ത​രം​ഗ പ​തി​ര​ഗെ​യും എ​ത്തു​ന്ന​തോ​ടെ ജാ​വ​ലി​ൻ ത്രോ ​ത്രി​കോ​ണ പോ​രാ​ട്ട​മാ​യി മാ​റും.

​ലോ​ങ് ജം​പി​ൽ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​ർ, ഹൈ​ജം​പി​ൽ സ​ർ​വേ​ഷ് കു​ശാ​രെ, നൂ​റ് മീ​റ്റ​റി​ൽ പു​തി​യ ദേ​ശീ​യ റെ​ക്കോ​ഡ് സൃ​ഷ്ടി​ച്ച ഗു​ർ​വീ​ന്ദ​ർ സി​ങ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ താ​ര​നി​ര​യു​മാ​യാ​ണ് ഇ​ന്ത്യ അ​ത്റ്റി​ക്സ് പോ​രി​നി​റ​ങ്ങു​ന്ന​ത്.

ആ​ദ്യ ദി​ന​ത്തി​ൽ ഹൈ​ജം​പി​ലാ​ണ് ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ പ്ര​തീ​ക്ഷ. സ​ർ​വേ​ഷ് കു​ശാ​രെ, തേ​ജ​സ്വി​നി ശ​ങ്ക​ർ, ആ​ദ​ർ​ശ് റാം ​എ​ന്നി​വ​ർ ഇ​ന്ത്യ​ക്കാ​യി ചാ​ടാ​നി​റ​ങ്ങും. 2022 ബെ​ർ​മി​ങ്ഹാം ഗെ​യിം​സി​ൽ വെ​ങ്ക​ലം നേ​ടി​യ താ​ര​മാ​ണ് തേ​ജ്വ​സി​നി. 2.25 മീ​റ്റ​ർ ചാ​ടി സ്വ​ർ​ണം നേ​ടി​യ ന്യൂ​സി​ല​ൻ​ഡി​ന്റെ ഹാ​മി​ഷ് കെ​ർ ഇ​ത്ത​വ​ണ​യും വെ​ല്ലു​വി​ളി​യു​മാ​യി രം​ഗ​ത്തു​ണ്ട്.

എം. ​ശ്രീ​ശ​ങ്ക​റും, സ​ത്യ​നാ​ഥ​നും ലോ​ങ്ജം​പി​ലും പൂ​ജാ സി​ങ് വ​നി​താ ഹൈ​ജം​പി​ലും തി​ങ്ക​ളാ​ഴ്ച യോ​ഗ്യ​താ റൗ​ണ്ടി​ൽ മ​ത്സ​രി​ക്കും. 100 മീ​റ്റ​ർ സ്പ്രി​ന്റി​ലും ഇ​ന്നാ​ണ് യോ​ഗ്യ​താ മ​ത്സ​രം. നീ​ര​ജി​ന്റെ ജാ​വ​ലി​ൻ ത്രോ ​യോ​ഗ്യ​താ മ​ത്സ​രം ജൂ​ലൈ 30നും ​ഫൈ​ന​ൽ, ആ​ഗ​സ്റ്റ് ഒ​ന്നി​നു​മാ​ണ്.

ക​രി​യ​റി​ലെ മി​ക​ച്ച ഫോ​മി​ലാ​ണ് മ​ല​യാ​ളി എം. ​ശ്രീ​ശ​ങ്ക​ർ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ചാ​ടാ​നി​റ​ങ്ങു​ന്ന​ത്. ഭു​വ​നേ​ശ്വ​റി​ൽ ന​ട​ന്ന സീ​നി​യ​ർ അ​ത്‍ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 8.38 മീ​റ്റ​ർ ചാ​ടി സീ​സ​ണി​ലെ മി​ന്നും പ്ര​ക​ട​ന​വു​മാ​യാ​ണ് മ​ല​യാ​ളി താ​രം ഗ്ലാ​സ്ഗോ​യി​ലേ​ക്ക് പ​റ​ന്ന​തെ​ന്ന​ത് ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ തി​ള​ക്ക​ത്തി​ന് പ്ര​തീ​ക്ഷ​യാ​വു​ന്നു. 2022 ​ബെ​ർ​മി​ങ്ഹാ​മി​ൽ ശ്രീ​ശ​ങ്ക​ർ വെ​ള്ളി നേ​ടി​യി​രു​ന്നു.