എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലമറിയാം
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വൈകീട്ട് 4 മണി മുതൽ പരീക്ഷ ഫലം ലഭ്യമായി തുടങ്ങും. 99.69% വിജയം. മലപ്പുറം ജില്ലയാണ് ഏറ്റവും കൂടുതൽ A+ നേടിയത്.
എസ്എസ്എൽസി പരീക്ഷാ ഫലം അറിയാം
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
sslcexam.kerala.gov.in
Recommended
www.results.kite.kerala.gov.in
pareekshabhavan.kerala.gov.in
എന്നീ വെബ്സൈറ്റുകളിലും
PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
4, 25, 563 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 പേർ ഫുൾ A+ നേടി. ഏറ്റവും കൂടുതൽ വിജയശതമാനം കോട്ടയം ജില്ലയിലാണ്. 99.91% ആണ് കോട്ടയത്തെ വിജയ ശതമാനം. ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരത്ത് 99.08 ആണ് തിരുവനന്തപുരത്തെ വിജയശതമാനം. ഏറ്റവും കൂടുതൽ A+ മലപ്പുറം ജില്ലയിലാണ്. 4934 പേർ ആണ് മലപ്പുറത്ത് A + നേടിയത്. ലക്ഷ ദ്വീപിൽ 97.19 % പേർ വിജയിച്ചു. 285 പേർ പരീക്ഷ എഴുതിയതിൽ 277 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ജൂൺ ആദ്യ വാരം സർട്ടിഫിക്കറ്റ് വിതരണം പുനർ മൂല്യ നിർണയത്തിന് നാളെ മുതൽ 15 വരെ അപേക്ഷ നൽകാം.
സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 06 വരെ. +1 പ്രവേശനം ഈ മാസം 16 മുതൽ ആരംഭിക്കും. ട്രയൽ അലോട്ട് മെന്റ് ഈ മാസം 29 ന് ജൂൺ 24 ന് +1 ക്ലാസുകൾ തുടങ്ങും. സംസ്ഥാനത്ത് ആകെ 4, 33,231 +1 സീറ്റുകൾ VHSE സീറ്റുകൾ 33,030. 9990 പോളിടെക്‌നിക് സീറ്റുകൾ. മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. വിജയ ശതമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ നേരിയ കുറവ് ആണ് ഇത്തവണ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. A+ കിട്ടിയവരുടെ എണ്ണത്തിൽ ഇത്തവണ വർധനവുണ്ടായാതായും വി ശിവൻകുട്ടി വ്യക്തമാക്കി. എഴുത്ത് പരീക്ഷയിൽ മാറ്റം കൊണ്ട് വരും. മിനിമം മാർക്ക് രീതി തിരിച്ചു കൊണ്ട് വരും. എഴുത്തു പരീക്ഷയിൽ മിനിമം 12 മാർക്ക് വേണം. പരീക്ഷാ രീതി മാറ്റുന്നത് ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺ നടത്തും