സ്റ്റാര്‍ട്ട് അപ് നേട്ടം: റിപ്പോര്‍ട്ട് തയ്യാറാക്കിയ ഏജന്‍സിക്ക് കേരളം പണം നല്‍കിയെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഏജന്‍സിക്ക് സംസ്ഥാനം പണം നല്‍കുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്റ്റാര്‍ട്ട് അപ് ജീനോം എന്ന സ്ഥാപനത്തിന് നാല് വര്‍ഷത്തിനിടെ 48,000 യുഎസ് ഡോളര്‍ നല്‍കിയെന്നാണ് സതീശന്റെ ആരോപണം. സ്റ്റാര്‍ട്ട് അപ് ജെനോമിന്‍റെ വെബ് സൈറ്റ് പരിശോധിക്കുമ്പോള്‍ ക്ലൈന്‍റ് ലിസ്റ്റില്‍ കേരള സ്റ്റാര്‍ട്ട് മിഷനും ഉണ്ട്.VD Satheesan
ഗ്ലോബല്‍ സ്റ്റാര്‍ട്ട് അപ് ഇക്കോസിസ്റ്റം റിപോര്‍ട്ടില്‍ അഫോഡബിള്‍ ടാലന്‍റ് വിഭാഗത്തില്‍ ഏഷ്യയില്‍ കേരളത്തെ മികച്ച സ്ഥലമായി കണ്ടെത്തിയ പഠനം നടത്തിയ സ്റ്റാര്‍ട്ട് അപ് ജെനോം എന്ന ഗവേഷക സ്ഥാപനമാണ്. ഈ സ്ഥാപനത്തിന് കേരളം പണം നല്‍കി ഊതിപെരിപ്പിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. പണം നല്‍കിയതിന്‍റെ കണക്കുകളും പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു. സര്‍ക്കാര്‍ നിഷേധിച്ചാല്‍ തെളിവ് നല്‍കാമെന്നും പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു.
കോവിഡ് കാലത്തെ കണക്കുകമായി താരതമ്യം ചെയ്തത് ഊതിപെരുപ്പിച്ച കണക്ക് തയ്യാറാക്കാനാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. സ്റ്റാര്‍ട്ട് അപ് ജെനോം വെബ് സൈറ്റില്‍ ഇപ്പോഴും കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ അവരുടെ ക്ലൈന്‍റുകളുടെ പട്ടികയിലുള്ളത് പ്രതിപക്ഷ ആരോപണത്തിന് ശക്തിപകരുന്നതാണ്.