സംസ്ഥാന റവന്യൂ അവാർഡ്; മികച്ച വില്ലേജ് ഓഫിസർ നാരായണൻകുട്ടി

നാ​രാ​യ​ണ​ൻ​കു​ട്ടി

മ​ഞ്ചേ​രി: ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന റ​വ​ന്യൂ അ​വാ​ർ​ഡി​ൽ തി​ള​ങ്ങി തൃ​ക്ക​ല​ങ്ങോ​ട്. മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫി​സ​ർ പു​ര​സ്കാ​ര​ത്തി​ന് തൃ​ക്ക​ല​ങ്ങോ​ട് വി​ല്ലേ​ജി​ലെ കെ. ​നാ​രാ​യ​ണ​ൻ​കു​ട്ടി അ​ർ​ഹ​നാ​യി. വി​ല്ലേ​ജി​ലെ​ത്തു​ന്ന​വ​ർ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി സേ​വ​ന​ങ്ങ​ൾ ന​ൽ​കി. അ​പേ​ക്ഷ​ക​ൾ അ​തി​വേ​ഗം തീ​ർ​പ്പാ​ക്കി മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ചു.

ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി തൃ​ക്ക​ല​ങ്ങോ​ട് വി​ല്ലേ​ജി​ൽ സേ​വ​നം ചെ​യ്തു​വ​രി​ക​യാ​ണ്. ആ​ന​ക്ക​യം വി​ല്ലേ​ജ്, ഗ്രീ​ൻ​ഫീ​ൽ​ഡ് ദേ​ശീ​യ​പാ​ത ഓ​ഫി​സി​ൽ റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​റാ​യും ജോ​ലി ചെ​യ്തു. ഇ​ത് ആ​ദ്യ​മാ​യാ​ണ് നാ​രാ​യ​ണ​ൻ​കു​ട്ടി​ക്ക് സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത്. പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​ര്യ: ര​ഞ്ജ​ന (അ​ധ്യാ​പി​ക, പാ​ണ​ക്കാ​ട് ഡി.​യു.​എ​ച്ച്.​എ​സ്.​എ​സ്). ഗൗ​തം നാ​രാ​യ​ണ​യ​ൻ, ഋ​ഷി​കേ​ശ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.