സംസ്ഥാന സ്കൂൾ ഗെയിംസ് വുഷു ചാമ്പ്യൻഷിപ്പ്: ജി എച്ച് എസ് എസ് വാഴക്കാടിന്റെ കരുത്തില്‍ മലപ്പുറത്തിന് ഓവറോൾ കിരീടം
സംസ്ഥാന സ്കൂൾ ഗെയിംസ് വുഷു ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി നാലാം വർഷവും വാഴക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാർ. 3 സ്വർണവും 2 വെള്ളിയും 2 വെങ്കലമെഡലും കരസ്ഥമാക്കി 23 പോയിന്റുകൾ നേടിയാണ് സ്ക്കൂൾ ഈ ഉജ്ജ്വല നേട്ടം കൈവരിച്ചത്. മുഹമ്മദ് സിനാൻ സി ടി (60Kg), നിഹാൽ എ കെ (75Kg), റിൻഷ നസ്റിൻ എ കെ (36 kg) എന്നിവർ സ്വർണ്ണ മെഡലും മുഹമ്മദ് സാബിത്ത് കെ കെ (40 kg), ശിബില നസ്റിൻ എ കെ ( 52 Kg) എന്നിവർ വെള്ളി മെഡലും മുഹമ്മദ് അജ്മൽ കെ കെ (48 kg), അഫ്രീന(40 kg) എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
വാഴക്കാട് ജി എച്ച് എസ് എസിന്റെ കരുത്തിൽ 49 പോയിന്റുകൾ കരസ്ഥമാക്കി മലപ്പുറം റവന്യൂ ജില്ല തുടർച്ചയായി നാലാം തവണയും ചാമ്പ്യൻപട്ടം കരസ്ഥമാക്കി. സ്വർണ്ണമെഡൽ നേടിയ സ്കൂളിലെ 3 വുഷു താരങ്ങൾ ജനുവരി രണ്ടാം വാരത്തിൽ ജാർഖണ്ഡിലെ റാഞ്ചിയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കായികാധ്യാപകൻ സി ജാബിറിന്റെ മേൽനോട്ടത്തിൽ ഫിറോസ് അരൂരാണ് ഇവരെ പരിശീലിപ്പിക്കുന്നത്.