നവ്യാനുഭവം തീർത്ത് സ്റ്റെപ്സ് കെ. സർക്യൂട്ട് യാത്ര

കുനിയിൽ ഹുമാത്തുൽ ഇസ്ലാം സംഘത്തിന്റെ വിദ്യാഭ്യാസ വിഭാഗം സ്റ്റെപ്സിലെ വിദ്യാർത്ഥികൾ ഫറൂഖ് കോളേജ് ക്യാംപസ് സന്ദർശിച്ചു. ഫറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എ. അയ്ഷ സ്വപ്ന ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമിതി ചെയർമാൻ പി.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിവിധ സ്ഥാപനങ്ങളെ പരിചയപ്പെടുത്തി ഡോ. മൻസൂർ (ലൈബ്രറി) അബൂ സാലി (പി.എം. ഫൗണ്ടേഷൻ ) പി.എ. കരീം മാസ്റ്റർ (അസബാഹ് സൊസൈറ്റി ഫോർ ബ്ലൈന്റ് ) എൻ.എസ് എസ് പ്രേഗ്രാം ഓഫീസർ ഡോ.ടി. വഹീദ ബീഗം
ഡോ. റിഷാദ് കെ.ടി (ഫാറൂഖ് ട്രൈനിംഗ് കോളേജ് )
ട്രൈനിങ് കോളേജിലെ ഗുരുവാണി റേഡിയോയെ കുറിച്ച് അസി.പ്രൊഫസർ ഫസലുൽ ആബിദ് സി.എം . (ഫാറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ഫീംസ് ) തുടങ്ങിയ സ്ഥാപങ്ങളെ കുറിച്ച്‌ പരിചയപ്പെടുത്തി.വിദ്യാഭ്യാസ സമിതി സെക്രട്ടരി കെ.ടി അബ്ദു സത്താർ മാസ്റ്റർ, എം.പി. അബ്ദു റഊഫ് മാസ്റ്റർ, കെ.ടി. റഷീൻ എ കരീം പി.പി.എ അസീസ്, അബു പി. കൊട്ടുപുറം പി.പി. ലുബ്ന അയ്യൂബ് പി.പി.സുബൈദ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *