സ്റ്റെപ്സ് അക്കാദമിക് എക്സലന്റ് മീറ്റും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു
എടവണ്ണ: ജിഎച്ച്എസ് പന്നിപ്പാറയിലെ എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് തുടങ്ങിയ സ്കോളർഷിപ്പ് കരസ്ഥമാക്കിയ കുട്ടികളെ ഉൾപ്പെടുത്തി രൂപീകരിച്ച സ്റ്റെപ്സ് അക്കാദമിക് എക്സലന്റ് മീറ്റിന്റെ നാലാം പ്രോഗ്രാം പെരിന്തൽമണ്ണ നിയോജകമണ്ഡലം എംഎൽഎ നജീബ് കാന്തപുരം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഈ വർഷം എൽഎസ്എസും യുഎസ്എസും കരസ്ഥമാക്കിയ പ്രതിഭകളെയും സംസ്ഥാന ഭാഷാധ്യാപക അവാർഡ് ജേതാവ് സുരേഷ് ബാബു മാസ്റ്ററെയും എംഎൽഎ ആദരിച്ചു.
മലബാറിലെ ഗ്രാമപ്രദേശങ്ങളിലെ കുട്ടികളിൽ ഐഎഎസ് പോലെയുള്ള ഉന്നത പരീക്ഷകളോട് താൽപര്യം കൂടി വരുന്നത് പ്രതീക്ഷ നൽകുന്നതാണെന്ന് എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ചിട്ടയായ പഠനവും നേടണമെന്ന തീഷ്ണമായ ആഗ്രഹമുണ്ടെങ്കിൽ സാധാരണക്കാരായ കുട്ടികൾക്കും ഐഎഎസ് നേടിയെടുക്കാമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് പി കെ സഹീർ ബാബു, ഹെഡ്മിസ്ട്രസ് എംസി മുനീറ ടീച്ചർ, വാർഡ് മെംബർ കെടി നൗഷാദ് എസ്എംസി ചെയർമാൻ അൻവർ ആലങ്ങാടൻ എസ്ഡബ്ലിയുസി ചെയർമാൻ അബ്ദുൽ കരീം കളത്തിങ്ങൽ, പിടിഎ വൈസ് പ്രസിഡണ്ട് മൻസൂർ ചോലയിൽ, എസ്ഡബ്ലിയുസി വൈസ് ചെയർമാൻ പ്രദീപ് പാങ്ങോട്ട് , ഇ ശിഹാബുദ്ദീൻ, എ.ഹബീബ് റഹ് മാൻ, ടി അബ്ദുൽ സലാം, ടി ലബീബ്, പി.വി.അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംബന്ധിച്ചു.