‘സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ലിസ്റ്റില്‍ പ്രവേശനം നേടാത്ത വിദ്യാർഥികളെ ഒഴിവാക്കി’; സമ്മതിച്ച് മലപ്പുറം ആർ.ഡി.ഡി
മലപ്പുറം: പ്രവേശനം നേടാത്ത വിദ്യാർഥികളെ ഒഴിവാക്കിയാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നടത്തിയതെന്ന് സമ്മതിച്ച് മലപ്പുറം റീജ്യനല്‍ ഡെപ്യൂട്ടി ഡയരക്ടര്‍(ആർ.ഡി.ഡി). മലപ്പുറത്ത് ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകൾ എത്രയെണ്ണം അനുവദിക്കണമെന്ന റിപ്പോർട്ടാണു സർക്കാർ നൽകാൻ നിർദേശിച്ചതെന്നും ആർ.ഡി.ഡി ഡോ. പി.എം അനിൽ പറഞ്ഞു.
നേരത്തെ അപേക്ഷിച്ച് ഇഷ്ട സ്കൂളും കോഴ്സും ലഭിക്കാത്തതിനാൽ പ്രവേശനം നേടാത്ത വിദ്യാർഥികളെ ഒഴിവാക്കിയാണ് സപ്ലിമെൻ്ററി അലോട്ട്മെൻ്റ് നടത്തിയതെന്ന് പി.എം അനിൽ സമ്മതിച്ചു. മലപ്പുറത്ത് മാത്രം 7,500ഓളം വിദ്യാർഥികൾ ഈ രീതിയിൽ പുറത്തായിട്ടുണ്ട്.
പുതുതായി മലപ്പുറത്ത് സയൻസ് ബാച്ച് അനുവദിക്കാത്തതിൻ്റെ കാരണം രണ്ടംഗ കമ്മറ്റിയോട് കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകൾ എത്രയെണ്ണം വേണമെന്ന് നിർദേശിക്കാനാണ് സർക്കാർ പറഞ്ഞതെന്നും ആർ.ഡി.ഡി പറഞ്ഞു. സയൻസ് ബാച്ചുകൾ അനുവദിച്ചാൽ ലാബ് സൗകര്യം ഒരുക്കാൻ സർക്കാരിന് സാമ്പത്തിക ചെലവുണ്ട്. താൽക്കാലിക ബാച്ചിനായി കൂടുതൽ പണം മുടക്കേണ്ടതില്ലെന്ന തീരുമാനമാണ് സയൻസ് ബാച്ചുകൾ പൂർണമായും ഒഴിവാക്കാൻ കാരണം