ചോ​ക്കി​ൽ തീ​ർ​ത്ത പ​ള്ളി​മി​നാ​ര​വു​മാ​യി സു​ബ്ര​ഹ്മ​ണ്യ​ൻ

വേ​ങ്ങ​ര: ബോ​ർ​ഡി​ൽ എ​ഴു​തു​ന്ന ചോ​ക്ക് കൊ​ണ്ട് പ​ള്ളി മി​നാ​രം തീ​ർ​ത്ത് ചി​ത്ര​ക​ലാ​ധ്യാ​പ​ക​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ. ക​ണ്ണ​മം​ഗ​ലം മേ​മാ​ട്ടു​പാ​റ സ്വ​ദേ​ശി​യാ​യ മേ​ലേ വ​ട്ട​ശ്ശേ​രി സു​ബ്ര​ഹ്മ​ണ്യ​ൻ ശി​ൽ​പ​ക​ല​യി​ൽ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തു​ന്ന ക​ലാ​കാ​ര​നാ​ണ്. വൈ​ലോ​പ്പി​ള്ളി​യു​ടെ മാ​മ്പ​ഴം അ​ട​ക്ക​മു​ള്ള ശി​ൽ​പ​ങ്ങ​ൾ ക​ളി​മ​ണ്ണി​ൽ നി​ർ​മി​ച്ച് സു​ബ്ര​ഹ്മ​ണ്യ​ൻ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. ചെ​മ്പു​ക​മ്പി​യി​ൽ തീ​ർ​ത്ത ഗാ​ന്ധി ശി​ൽ​പ​ങ്ങ​ളും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

മു​ല്ല​പ്പൂ ചൂ​ടി നി​ൽ​ക്കു​ന്ന മ​ല​യാ​ളി മ​ങ്ക​യു​ടെ ക​ളി​മ​ൺ ശി​ൽ​പം, ചെ​മ്പു​ക​മ്പി​ക​ളി​ൽ തീ​ർ​ത്ത ഗാ​ന്ധി ചി​ത്രം, നൂ​ലി​ൽ തീ​ർ​ത്ത ഗാ​ന്ധി, വെ​ട്ടു​തു​ണി​ക​ളി​ൽ തീ​ർ​ത്ത ചാ​ച്ചാ​ജി, ക​റി​യു​പ്പി​ൽ തീ​ർ​ത്ത ഗാ​ന്ധി​ജി, വി​ത്ത് പാ​കി മു​ള​പ്പി​ച്ച് ചെ​യ്ത ഇ​ന്ത്യ​ൻ ഭൂ​പ​ടം എ​ന്നി​വ​യെ​ല്ലാം ഇ​ദ്ദേ​ഹ​ത്തി​ന്റെ ശ്ര​ദ്ധേ​യ​മാ​യ ക​ര​കൗ​ശ​ല നി​ർ​മി​തി​ക​ളാ​ണ്. പു​ക​യൂ​ർ വ​ലി​യ​പ​റ​മ്പ് മ​ല​ബാ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ചി​ത്ര​ക​ലാ​ധ്യാ​പ​ക​നാ​ണ് ഇ​ദ്ദേ​ഹം.