'മുസ്‌ലിം പാർട്ടികളെ ആക്ഷേപിക്കുന്നപോലെ വർഗീയ പാർട്ടികളെന്ന് അവരെ ആരും കുറ്റപ്പെടുത്തില്ല, ഹിന്ദു-ക്രിസ്ത്യൻ പാർട്ടികൾക്ക് ലഭിക്കുന്ന പ്രിവിലേജാണ്.. പ്രിവിലേജ്'; സുദേഷ് എം.രഘു



കൊച്ചി: കേരളത്തിലെ ഹിന്ദു-ക്രിസ്ത്യൻ പാർട്ടികൾക്ക് ലഭിക്കുന്നത് വൻ പ്രിവിലിജാണെന്നും ഒരു വിചാരണയുമില്ലാതെ ഏത് മുന്നണിയിലേക്ക് മാറാനും അധികാരത്തിൽ പങ്കാളികളാകാനും അവർക്ക് എളുപ്പത്തിൽ സാധിക്കുമെന്നുമെന്നും ആക്ടിവിസ്റ്റും എഴുത്തുകരാനുമായ സുദേഷ് എം.രഘു. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായ പശ്ചാത്തലത്തിലായിരുന്നു നിരീക്ഷണം.

യാതൊരു അടിത്തറയും ജനപിന്തുണയും ഇല്ലെങ്കിലും കേരള കോൺഗ്രസുകളുടെ എല്ലാ ഗ്രൂപ്പുകൾക്കും മുന്നണികളിൽ അക്കൊമഡേഷൻ ലഭിക്കും. മന്ത്രിസ്ഥാനങ്ങളും ലഭിക്കും. മാധ്യമങ്ങളുടെയോ മുന്നണി നേതൃത്വങ്ങളുടെയോ അണികളുടേയോ വിചാരണയോ നേരിടേണ്ടിവരില്ലെന്നും സുദേഷ് എം.രഘു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മുസ്‌ലിം പാർട്ടികളെ ആക്ഷേപിക്കുന്നതുപോലെ വർഗീയ പാർട്ടികളെന്ന് അവരെ ആരും കുറ്റപ്പെടുത്തില്ലെന്നും മുന്നണി മാറിവന്നാൽ, അസോസിയേറ്റ് മെമ്പർഷിപ്പല്ല, യഥാർത്ഥ മെമ്പർഷിപ്പ് തന്നെ എല്ലാ മുന്നണിയും കൊടുക്കുമെന്നും സുദേഷ് എം.രഘു പറഞ്ഞു.

സുദേഷ് എം.രഘുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

“കേരളത്തിൽ ഹിന്ദു- ക്രിസ്ത്യൻ (വിശേഷിച്ച് സവർണ ഹിന്ദു- ക്രിസ്ത്യൻ ) നേതൃത്വത്തിലുള്ള പാർട്ടികൾക്കുള്ള പ്രിവിലിജാണു പ്രിവിലിജ്.. ഏതുസമയവും, യാതൊരു വിചാരണയും നേരിടാതെ, ഏതു മുന്നണിയിലേക്കു മാറാനും അധികാരത്തിൽ പങ്കാളികളാകാനും അവർക്കു സാധിക്കും. മാധ്യമങ്ങളുടെ വിചാരണയോ മുന്നണി നേതൃത്വങ്ങളുടെ വിചാരണയോ അണികളുടെ വിചാരണയോ, എന്തിന്, സൈബർ പോരാളികളുടെ വിചാരണയോ പോലും നേരിടേണ്ടി വരില്ല. യാതൊരു അടിത്തറയും ജനപിന്തുണയും ഇല്ലെങ്കിലും കേരള കോൺഗ്രസുകളുടെ എല്ലാ ഗ്രൂപ്പുകൾക്കും മുന്നണികളിൽ അക്കൊമഡേഷൻ ലഭിക്കും. മന്ത്രിസ്ഥാനങ്ങളും ലഭിക്കും. മുസ്ലിം പാർട്ടികളെ ആക്ഷേപിക്കുന്നതുപോലെ, “വർഗീയ” പാർട്ടികൾ എന്നൊന്നും ആരും അവരെ കുറ്റപ്പെടുത്തില്ല. മുന്നണി മാറി വന്നാലോ? അസോസിയേറ്റ് മെമ്പർഷിപ്പല്ല, യഥാർത്ഥ മെമ്പർഷിപ്പ് തന്നെ കൊടുക്കും, എല്ലാ മുന്നണിയും.”