സൂപ്പര്‍ കപ്പ്; അനായാസം ബ്ലാസ്റ്റേഴ്‌സ്
സൂപ്പര്‍ കപ്പ് രണ്ടാം മത്സരത്തില്‍ പഞ്ചാബിനെതിരെ ബ്ലാസ്റ്റേഴ്‌സിന് അനായാസ ജയം
34 ആം മിനുട്ടിൽ വലത് മൂലയിൽ നിന്ന് മുമ്പിലേക്ക് ഓടി കയറി സൗരവ് മണ്ടാൽ( ജെയ്‌സി നമ്പർ 27)ബോക്സിലേക്ക് നൽകിയ പാസ്സ് റൗണ്ട് ഗ്ലാസ്സ് പഞ്ചാബ് ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ബ്ലാസ്റ്റേഴ്‌സിന്റെ 18 ആം നമ്പർ മലയാളി താരം സഹൽ അബ്ദു സമദിന് കണക്ട് ചെയ്യാൻ പറ്റിയില്ല.
40 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് പെനാൽറ്റി കിക്കിലൂടെ ഗോൾ നേടി.
റൗണ്ട് ഗ്ലാസ്സ് പഞ്ചാബ് ഗോൾ കീപ്പർ കിരൺ കുമാർ ബോൾ ക്ലിയർ ചെയ്യവേ വരുത്തിയ പിഴവിൽ നിന്നും പന്ത് പഞ്ചാബ് ബോക്സിൽ തന്നെ വീണപ്പോൾ പഞ്ചാബ് ഡിഫെൻഡർ വാൽപുലക്കും ക്ലിയർ ചെയ്യുന്നതിൽ പിഴവ് പറ്റി.
മുമ്പിൽ പന്ത് വീണ് കിട്ടിയ ബ്ലാസ്റ്റേഴ്‌സ് മിഥ്ഫീൽഡർ സൗരവ് മണ്ടൽ ഗോളി മാത്രം മുമ്പിലുള്ള ലക്ഷ്യത്തിലേക്ക് പാഞ്ഞു.ഗത്യന്തരമില്ലാതെ റൗണ്ട് ഗ്ലാസ്സ് പഞ്ചാബ് ഡിഫണ്ടർ വാല്പുലക്ക് സൗരവ് മണ്ടലിനെ ബോക്സിൽ വീഴ്ത്തേണ്ടി വന്നു.റഫറി അനുവദിച്ച പെനാൽറ്റി കിക്കിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് താരം ക്യാപ്റ്റൻ ജെയ്‌സി നമ്പർ 9 Diamantakos അനായാസം പന്ത് വലയിലാക്കി.
രണ്ടാം പകുതിയിൽ 54 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോൾ പിറന്നു.വലത് വശത്ത് നിന്നും വിബിൻ മോഹൻ നൽകിയ പന്ത് കൃത്യമായി കണക്ട് ചെയ്യാൻ സഹൽ അബ്ദു സമദിന് കഴിഞ്ഞില്ല.സഹലിന്റെ കാലിൽ നിന്നും പന്ത് നിഷു കുമാറിന്റെ കാലിലേക്ക്, കിട്ടിയ അവസരം മുതലെടുത്ത് നിഷു പന്ത് വലയിലാക്കി.എഴുപത്തി രണ്ടാം മിനുട്ടിൽ റൗണ്ട് ഗ്ലാസ്സ് പഞ്ചാബ് ഒരു ഗോൾ മടക്കി.പകരക്കാരനായിറങ്ങിയ ഏഴാം നമ്പർ താരം കൃഷ്ണയാണ് റൗണ്ട് ഗ്ലാസിനായി ഗോൾ നേടിയത്.
തൊണ്ണൂറ് മിനുട്ട് കഴിഞ്ഞുള്ള അധിക സമയത്ത് ജെയ്‌സി നമ്പർ രാഹുൽ കെപി ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മൂന്നാം ഗോൾ നേടി.
സ്കോർ
3-1
ഇതോട് കൂടി സ്വന്തം കാണികൾക്ക് മുമ്പിൽ ആധികാരികമായി തന്നെ കൊമ്പന്മാർ
സൂപ്പർ കപ്പിൽ അരങ്ങേറ്റം കുറിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സിന് അടുത്ത മത്സരം ഏപ്രിൽ 12 ന് ശ്രീനിധി ഡെക്കാനുമായാണ്.
റൗണ്ട് ഗ്ലാസ്സ് പഞ്ചാബിന് 12 ന് ബംഗ്‌ളൂരു എഫ്സിയുമായും.കാലിക്കറ്റ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ഇരു മത്സരങ്ങളും അരങ്ങേറുക.