സൂപ്പർ കപ്പ്; ഐ സോളിന് യോഗ്യതാ വിജയം
പയ്യനാട് സ്റ്റേഡിയത്തിൽ 6-04-23 വൈകുന്നേരം അഞ്ചു മണിക്ക് തുടങ്ങിയ
സൂപ്പർ കപ്പിന്റെ മൂന്നാം യോഗ്യത മത്സരം ഐലീഗിലെ നാലാംസ്ഥാനക്കാരായ ഐ ട്രാവു എഫ്സിയും ഏഴാം സ്ഥാനക്കാരായ ഐസോളും തമ്മിലായിരുന്നു.
തുടക്കം മുതലേ ട്രാവു മുന്നേറ്റങ്ങളായിരുന്നു മൈതാനം മുഴുവൻ.
പിന്നീട് പതുക്കെ ഐ സോളും കളിയിലേക്ക് തിരിച്ച് വന്നു.
18 ആം മിനുട്ടിൽ കളിയിലെ ആദ്യ സബ്സിറ്റൂഷൻ വന്നു.പ്രതിരോധ താരം പത്തൊമ്പതാം നമ്പർ താരം നരേഷ് സിങ്ങിനെ പിൻവലിച്ച് ട്രാവു മനാഷ് ഗൊഗൊയിയെ( ജെയ്‌സി നമ്പർ 2) ഇറക്കി.
24 ആം മിനുട്ടിൽ ഐസോൾ എഫ്സിയുടെ എഴുപത്തി ഏഴാം നമ്പർ മുന്നേറ്റതാരം ഇവാൻ വരാസിൻറെ ഗോൾ കിക്ക് അല്പം വ്യത്യാസത്തിൽ ഗോൾ പോസ്റ്റിന് പുറത്തേക്ക് പോയി. 30 ആം മിനുട്ടിൽ ഐസോളിന്റെ നൈജീരിയൻ താരം ഇമ്മാനുവലിന്റെ മിസ്സ് പാസ്സിൽ നിന്നും ഓടിയെത്തി ട്രാവുവിന്റെ സലാം ജോൺസൺ (ജെയ്‌സി നമ്പർ 35)ഗോൾ പോസ്റ്റിലേക്ക് വലിച്ചടിച്ചെങ്കിലും വലിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. 44 ആം മിനുട്ടിൽ ഐ സോളിന്റെ 26 ആം നമ്പർ താരം ബുവാങ്ക ട്രാവു ബോക്സിൽ നിന്നുള്ള സുവർണ്ണാവസരം പാഴാക്കി.
ആദ്യ പകുതിക്ക് ശേഷം ഗോൾ നേടി കളിയുടെ ആധിപത്യം നേടാൻ ഇരു ടീമുകളും നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.60 ആം മിനുട്ടിൽ ലാൽറമാസെടുത്ത ഫ്രീക്കിക്ക് ഐ സോളിന്റെ ജപ്പാൻ താരം മൊഹ്രിയിലേക്ക് വന്നിറങ്ങിയെങ്കിലും കണക്ട് ചെയ്യാൻ പറ്റിയില്ല.
ഐ സോളിന്റെ നിരന്തര ശ്രമങ്ങൾക്ക് 64 ആം മിനുട്ടിൽ ഫലമുണ്ടായി.പകരക്കാരനായിറങ്ങിയ സൈലോയുടെ ഗോൾ കിക്ക് റീ ബൗണ്ടായി ഇവാന്റെ കാലുകളിലെത്തി.ഇവാൻ വളരെ സുന്ദരമായി വലത് പോസ്റ്റിലേക്കടിച്ചു ഐ സോളിനെ മുന്നിലെത്തിച്ചു.
ഐ സോൾ ഗ്രൂപ്പ് ബി യിൽ ഹൈദരാബാദ് എഫ്സിയുമായി ഏറ്റ് മുട്ടും. ഒമ്പതാം തിയതി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചു മണിക്കാണ് മത്സരം.