വിവിപാറ്റ് പ്രവർത്തനത്തിൽ കൂടുതൽ വ്യക്തത തേടി സുപ്രിംകോടതി

VVPAT

ഡല്‍ഹി: വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റിന്‍റെ പ്രവര്‍ത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിശദീകരിക്കണമെന്ന് സുപ്രിംകോടതി. മുഴുവൻ വിവിപാറ്റും എണ്ണണമെന്ന ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിർദേശം. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഉദ്യോഗസ്ഥർ മറുപടി നൽകും.VVPAT

വിവിപാറ്റ് ഹരിജയിൽ സാങ്കേതിക വിഷയങ്ങളിൽ കൂടുതൽ വിശദീകരണം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഉദ്യോഗസ്ഥർ നേരിട്ടെത്തി മറുപടി നൽകും. ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റുകള്‍ എത്ര ?. മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്. മൈക്രോ കണ്‍ട്രോളര്‍ കണ്ട്രോളിങ് യൂണിറ്റിലാണോ വിവിപാറ്റിലാണോ ഉള്ളത്?. വോട്ടിങ് മെഷീന്‍ സീല്‍ ചെയ്തു സൂക്ഷിക്കുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റും വിവി പാറ്റും സീല്‍ ചെയ്യന്നുണ്ടോ ?. ഇലക്ടോണിക് വോട്ടിങ് മെഷീനിലെ ഡേറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ ?ഈ വിഷയങ്ങളിലാണ് സുപ്രിംകോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് നൽകിയിരിക്കുന്ന ഹർജിയില്‍ ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസിന്‍റെ പ്രാഥമിക വാദത്തിനിടെ വോട്ടിങ് മെഷീനിന്‍റേയും വിവിപാറ്റിന്‍റേയും പ്രവർത്തനം തെരത്തെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥര്‍ കോടതിയിൽ നേരിട്ട് വിശദീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *