ചെമ്രക്കാട്ടൂർ ജി. എൽ. പി സ്കൂളിൽ കുട്ടികളുടെ ഹരിതസഭ തയ്യാറാക്കിയ സർവ്വേ റിപ്പോർട്ട് പ്രകാശനം ചെയ്തു.

Survey report prepared by Harita Sabha has been released.

 

മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി പുതുതലമുറയെ മാലിന്യ നിർമാർജനത്തിന്റെ ഭാഗമാക്കാനും മാലിന്യമുക്ത നവ കേരളത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യുവാനും ലക്ഷ്യമിട്ടുകൊണ്ട് കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 2023നവംബർ 14ന് സംഘടിപ്പിക്കുന്ന കുട്ടികളുടെ ഹരിതസഭ എന്ന പരിപാടിയുടെ ഭാഗമായി അരീക്കോട് ഗ്രാമപഞ്ചായത്തിൽ അവതരിപ്പിക്കാനുള്ള സർവേ റിപ്പോർട്ട് ചെമ്രക്കാട്ടൂർ ഗവൺമെന്റ് എൽ. പി സ്കൂളിലെ വിദ്യാർത്ഥികൾ പ്രകാശനം ചെയ്തു. (Survey report prepared by Harita Sabha has been released.)

സർവ്വേയുടെ ഭാഗമായുള്ള വിവര ശേഖരണത്തിന് പ്രത്യേക ചോദ്യാവലി തയ്യാറാക്കുകയും കുട്ടികളുടെ വീടുകൾ, അയൽപക്ക വീടുകൾ, കടകൾ, ഹോട്ടലുകൾ എന്നിവകളിൽ നിന്നും വിവരം ശേഖരിക്കുകയും ചെയ്തു . മാലിന്യ നിർമാജ്ജനത്തിൽ പഞ്ചായത്തിനുള്ള നിർദ്ദേശങ്ങളും കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ ശുചിത്വ മിഷന്റെ എഴുതി തീർന്ന സമ്പാദ്യം – പെൻ ബോക്സ് ചലഞ്ചിൽ പ്രശംസാപത്രവും സ്കൂളിന് ലഭിച്ചിട്ടുണ്ട്. ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് കെ. സതീഷ് , ലത കെ.വി , ഹരിതസഭ കോർഡിനേറ്റർ ഹിമ ടി. ആർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *