ജലാശയ അപകടങ്ങൾ ഒഴിവാക്കാൻ നീന്തൽ പരിശീലനം അനിവാര്യം; യൂത്ത് ലീഗ്.
കുനിയിൽ : അനുദിനം വർദ്ധിച്ചു വരുന്ന ജലാശയ അപകടങ്ങൾ ഒഴിവാക്കാൻ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കൽ അനിവാര്യമാണെന്ന് കുനിയിൽ മുസ്ലിം യൂത്ത് ലീഗ് അൻവാർ നഗർ ശാഖ കമ്മിറ്റി അഭിപ്രായപ്പെട്ടു.(Swimming training is essential to avoid water hazards; Youth League.)|Swimming training .കുനിയിൽ പഞ്ചായത്തു കുളത്തിൽ പ്രദേശത്തെ വിദ്യാർത്ഥികൾക്കുവേണ്ടി രണ്ടു മാസത്തോളം നീണ്ടുനിന്ന രണ്ടാം ഘട്ട നീന്തൽ പരിശീലനത്തിന്റെ സമാപന സംഗമത്തിൽ മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി മുഖ്യഥിതിയായി പങ്കെടുത്തു. പരിശീലനം പൂർത്തിയാക്കിയ നൂറോളം വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പരിശീലനം നൽകിയവരെ ആദരിക്കലും സംഗമത്തിന്റെ ഭാഗമായി നടന്നു. മുക്കം ഫെയർ സ്റ്റേഷൻ ഓഫീസർ എം എ ഗഫൂർ നീന്തൽ പരിശീലന ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി. പ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ ബാബു പി പി , വാർഡ് മെമ്പർ തസ്‌ലീന എം കെ , നിയസുൽ ആമീൻ കെ പി , യാസിർ കെ , ശമീൽ മാസ്റ്റർ , അലി കരുവാടൻ , ആഷിഖ് കെ ടി ,നൗഫൽ എം വി ,അൻവർ കെടി , ഉമ്മർ മാസ്റ്റർ, നുജൂം കെ ടി എന്നിവർ പങ്കെടുത്തു