ഡൽഹിക്കെതിരെ ലഖ്നൗവിന് തോൽവി; രാജസ്ഥാൻ…

ഡൽഹി: വിജയം തേടിയിറങ്ങിയ ലഖ്നൗ സൂപ്പർ ജയന്റ്സിനെ 19 റൺസിന് മലർത്തിയടിച്ച് ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ഉയർത്തിയ 208 റൺസ് പിന്തുടർന്നിറങ്ങിയ ലഖ്നൗയുടെ പോരാട്ടം 189 റൺസിൽ അവസാനിക്കുകയായിരുന്നു. വിജയത്തോടെ 14 മത്സരങ്ങളും പൂർത്തിയാക്കിയ ഡൽഹിക്ക് 14 പോയന്റുമായി അഞ്ചാംസ്ഥാനത്തേക്ക് കയറിയെങ്കിലും ​​േപ്ല ഓഫ് ഉറപ്പിക്കാനായിട്ടില്ല. തോൽവിയോടെ 13 കളികളിൽ നിന്നും 12 പോയന്റായ ലഖ്നൗക്ക് ഒരു മത്സരം ശേഷിക്കുന്നുണ്ടെങ്കിലും നെറ്റ്റൺറേറ്റിൽ പിന്നിലായത് സാധ്യതകളെ തുലാസിലാക്കുന്നു. ഇതോടെ 12 മത്സരങ്ങളിൽ നിന്നും 16 പോയന്റുള്ള രാജസ്ഥാൻ രണ്ടുമത്സരങ്ങൾ ശേഷിക്കേ ​േപ്ല ഓഫ് ഉറപ്പിച്ചു. ലഖ്നൗയുടെ തോൽവിയോടെ മെയ് 18ന് നടക്കുന്ന ആർ.സി.ബി-​ചെന്നൈ മത്സരം ആവേശകരമാകും. ​​േപ്ല ഓഫ് സാധ്യതകൾ ഉറപ്പിക്കുന്നതിൽ നെറ്റ്റൺറേറ്റ് നിർണായക പങ്കാകും വഹിക്കുക.

ആദ്യംബാറ്റുചെയ്ത ഡൽഹിക്കായി അഭിഷേക് പൊരേൽ (58), ഷായ് ഹോപ്പ് (38), ഋഷഭ് പന്ത് (33), ട്രിസ്റ്റൻ സ്റ്റബ്സ് (57) എന്നിവർ ആഞ്ഞടിച്ചതോയൊണ് മികച്ച സ്കോറിലെത്തിയത്. വെടിക്കെട്ടുവീരൻ ഫ്രേസർ മെഗർക്ക് ഡക്കായി മടങ്ങിയെങ്കിലും അത് ഡൽഹിയുടെ സ്കോറിങ്ങിനെ ബാധിച്ചില്ല.

മറുപടി ബാറ്റിങ്ങിൽ ലഖ്നൗയുടെ മുൻനിര തകർന്നടിഞ്ഞു. ഡി​കോക്ക് (12), കെ.എൽ രാഹുൽ (5), സ്റ്റോയ്നിസ് (5), ദീപക് ഹൂഡ (0) എന്നിങ്ങനെയാണ് സ്കോറുകൾ. മൂന്നുവിക്കറ്റെടുത്ത ഇശാന്ത് ശർമയാണ് ഡൽഹിയുടെ മുൻനിരയെ തകർത്തത്. എന്നാൽ 27 പന്തിൽ 61 റൺസുമായി നികൊളാസ് പുരാനും അപ്രതീക്ഷിത വെടിക്കെട്ട് നടത്തിയ അർഷദ് ഖാനും (33 പന്തിൽ 58) ലഖ്നൗ ഇന്നിങ്സിന് ജീവൻ നൽകി. പക്ഷേ വിജയത്തിലെത്താൻ അത് മതിയായിരുന്നില്ല.

Read more