മെ​ഡ​ൽ ടൂ​ർ; ഷോ​ട്പു​ട്ടി​ൽ ടൂ​റി​ന് വെ​ള്ളി, 400 മീ​റ്റ​റി​ൽ പ്രാ​ചി​ക്ക് വെ​ങ്ക​ലം

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സി​ൽ സ്വ​ർ​ണ ദാ​രി​ദ്ര്യം തു​ട​രു​ന്ന​തി​നി​ടെ മൂ​ന്ന് മെ​ഡ​ൽ കൂ​ടി സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന്റെ ഹാ​ട്രി​ക് സ്വ​ർ​ണ മോ​ഹം പൊ​ലി​ഞ്ഞെ​ങ്കി​ലും താ​ര​ത്തി​ന് വെ​ള്ളി ല​ഭി​ച്ചു. പ​രി​ക്ക് അ​ല​ട്ടു​ന്ന ടൂ​ർ 20.64 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഇ​റാ​ന്റെ മു​ഹ​മ്മ​ദ് റ​സ ത​യ്ബൈ​സ് (20.81) സ്വ​ർ​ണ​വും സൗ​ദി അ​റേ​ബ്യ​യു​ടെ മു​ഹ​മ്മ​ദ് തൊ​ലു (20.48) വെ​ങ്ക​ല​വും നേ​ടി. 2018ലും 2023​ലും ടൂ​ർ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. അ​തേ​സ​മ​യം, വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടം 53.21 സെ​ക്ക​ൻ​ഡി​ൽ പൂ​ർ​ത്തി​യാ​ക്കി ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രി വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. ബ​ഹ്റൈ​ന്റെ സ​ൽ​വ നാ​സ​ർ (49.20) ഗെ​യിം​സ് റെ​ക്കോ​ഡോ​ടെ സ്വ​ർ​ണ​വും ഇ​റാ​ന്റെ സ​ഹ്റ സാ​റ മ​നു​ജാ​ൻ (52.38) വെ​ള്ളി​യും നേ​ടി. മാ​ര​ത്ത​ണി​ലേ​താ​ണ് ഇ​ന്ന​ല​ത്തെ മൂ​ന്നാം മെ​ഡ​ൽ.