അധ്യാപകദിനം: ഫെബ്രുവരി 23ന് ഒമാനിലെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും അവധി
മസ്‌കത്ത്: ഒമാൻ അധ്യാപകദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 23ന് ഒമാനിലെ എല്ലാ സർക്കാർ സ്വകാര്യ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. എല്ലാ വർഷവും ഫെബ്രുവരി 24 ആണ് ദേശീയ അധ്യാപക ദിനം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് തൊട്ടടുത്ത വാരാന്ത്യത്തോട് അനുബന്ധിച്ച് പൊതു അവധി നൽകുന്നത്. വാരാന്ത്യ അവധി ഉൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും. അതേസമയം, ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള ഈ അധ്യായനവർഷത്തെ പ്രവേശത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ ഇന്ന് അവസാനിച്ചു. വിവിധ ഇന്ത്യൻ സ്‌കൂളുകളിലായി ആയിരക്കണക്കിന് വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.Teachers
ഏഴ് ഇന്ത്യൻ സ്‌കൂളുകളിലായി ആകെ 6,504 സീറ്റുകളാണ് ഇത്തവണയുണ്ടായിരുന്നത്. ഏറ്റവുമാധികം സീറ്റുകൾ ബാൽവതിക, കെ.ജി ക്ലാസുകളിലായിരുന്നു. മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ. രാവിലത്തെ ഷിഫ്റ്റിൽ 1,080പേർക്കും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിൽ 400 വിദ്യാർഥികൾക്കും അവസരം ലഭിക്കും. ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ അഡ്മിഷൻ. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർബോർഡിന് കീഴിൽ തലസ്ഥാന നഗരിയിലേയും പരിസര പ്രദശേങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓൺലൈനിലൂടെ നടന്നത്.