വയനാട്ടിൽ ഭീതിവിതച്ച തണ്ണീർക്കൊമ്പനെ ലോറിയിൽ കയറ്റി, ഇനി ബന്ദിപ്പൂരിലേക്ക്‌

 

മിഷൻ തണ്ണീർക്കൊമ്പൻ വിജയം. വയനാട്ടിൽ ഭീതിവിതച്ച തണ്ണീർക്കൊമ്പനെ ലോറിയിൽ കയറ്റി. കോന്നി സുരേന്ദ്രൻ, വിക്രം, സൂര്യൻ എന്നീ കുങ്കികൾ ചേർന്നാണ് തണ്ണീർക്കൊമ്പനെ ലോറിയിൽ കയറ്റിയത്. കൊമ്പനെ ബന്ദിപ്പൂരിലെത്തിക്കും.

 

 

ഇന്നലെ രാവിലെ  തൊട്ടാണ് തണ്ണീർക്കൊമ്പൻ വയനാട്ടിലെ ജനവാസ മേഖലയിലെത്തിയത്. തുടർന്ന് ആനയുടെ ശ്രദ്ധ തിരിച്ചുവിട്ടും, പടക്കം പൊട്ടിച്ചും കാടുകയറ്റാൻ ശ്രമിച്ചുവെങ്കിലും തണ്ണീർക്കൊമ്പൻ പോകാൻ കൂട്ടാക്കിയിരുന്നില്ല. ഇതിന് പിന്നാലെ മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25,26,27, ഇടവക പഞ്ചായത്ത് വാർഡ് 4,5,7 എന്നിവിടങ്ങളിൽ സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

 

 

 

ഇന്നലെ വൈകീട്ട് 5.35 നാണ് തണ്ണീർക്കൊമ്പനെ ആദ്യ മയക്കുവെടി വെച്ചത്. വെറ്റിനറി ടീമിന്റെ ഭാഗമായ വിഷ്ണുവാണ് ആദ്യ മയക്കുവെടി വച്ചത്. ഫോറസ്റ്റ് ഓഫീസർ അജയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. രണ്ട് തവണയാണ് ആനയെ മയക്കുവെടി വച്ചത്. നാല് തവണ ശ്രമം നടത്തിയതിൽ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യംകണ്ടത്. പി.ടി7, പി.എം2, അരിക്കൊമ്പൻ എന്നിവരേയെല്ലാം പിടികൂടിയ ദൗത്യസംഘം തന്നെയാണ് തണ്ണീർക്കൊമ്പനേയും പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *