13,98,695 പവന്‍ സ്വർണം, ,335 കിലോ വെള്ളി, 215.75 കിലോഗ്രാം ഗുരുവായൂർ ദേവസ്വത്തിന്‍റെ ആസ്തികൾ ഇങ്ങനെ



തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലുള്ളത് ഏകദേശം 13,98,695 പവന്‍ സ്വർണമാണെന്ന് കണക്ക്. അതായത് 1,601 കോടി രൂപയോളം വരുന്ന സ്വർണമാണ് ഇവിടെയുളളത്. അതായത്ആകെ 1,119.16 കിലോ സ്വര്‍ണമാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൈവശമുള്ളത്. പവന് 1,14,500 രൂപ കണക്കാക്കുമ്പോള്‍ ഇതിന് 1,601 കോടി രൂപയോളം വരുമെന്നാണ് കണക്ക്.

പാലക്കാട് മഞ്ഞപ്ര സ്വദേശി പേരലിക്കളം കൃഷ്ണദാസാണ് വിവരാകാശ അപേക്ഷ നൽകിയത്. ഇതുപര്കാരം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. ഗുരുവായൂര്‍ ദേവസ്വം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ ഷാജു ശങ്കറാണ് വിവരങ്ങള്‍ നല്‍കിയത്.

6,335 കിലോ വെള്ളിയുടെ വന്‍ വെള്ളിനിക്ഷേപവും ഗുരുവായൂര്‍ ദേവസ്വത്തിനുണ്ട്. 215.75 കിലോഗ്രാം ചെമ്പുനാണയങ്ങളും ദേവസ്വത്തിലുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലെ ക്ഷേത്രങ്ങളില്‍ വേറെയും സ്വര്‍ണ-വെള്ളി ഉരുപ്പടികളുണ്ടെന്നും മറുപടിയിലുണ്ട്.