പ്രസവത്തിനിടയിലുണ്ടായ പരിക്കില്‍ കുഞ്ഞിന്‍റെ കൈ തളർന്നുപോയി; ആരോപണവിധേയായ ഡോ.പുഷ്പയ്ക്കെതിരെ വീണ്ടും പരാതി

The baby's arm was paralyzed from an injury during childbirth; Another complaint against the accused Dr. Pushpa

ആലപ്പുഴ: ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുട്ടി ജനിച്ച സംഭവത്തിൽ ആരോപണ വിധേയയായ ഡോ. പുഷ്പയ്ക്കെതിരെ മറ്റൊരു പരാതി. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിന്‍റെ കൈ തളർന്നുപോയെന്നാണ് പരാതി. ആര്യാട് സ്വദേശി രമ്യ -അഗേഷ് ദമ്പതികളുടെ കുഞ്ഞിന്‍റെ വലത് കൈയാണ് തളർന്നത്. പ്രസവത്തിനിടയിലുണ്ടായ പരിക്കാണ് തളർച്ചക്ക് കാരണമെന്ന് മെഡിക്കൽ കോളജിലെ ചികിത്സാ രേഖകൾ പറയുന്നു.

അതേസമയം നവജാത ശിശുവിന് വൈകല്യമുണ്ടായതിൽ പുഷ്പയടക്കം നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യമുണ്ടായത്. കുഞ്ഞിന്‍റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്…തുടങ്ങിയ വൈകല്യങ്ങളോടെയാണ് കുഞ്ഞ് ജനിച്ചത്.

നവജാത ശിശുവിന്‍റെ അസാധാരണ വൈകല്യത്തിൽ വനിതാ- ശിശു ആശുപത്രിയിലെ ഡോക്ടർമാർക്ക് സംരക്ഷിക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. ഡോക്ടർമാർക്ക് ചികിത്സാപ്പിഴവില്ലെന്ന് അഡീഷണൽ ഡയറക്ടർ മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആശയവിനിമയത്തിൽ വീഴ്ച വരുത്തിയ ഡോക്ടർമാർക്കെതിരെ നടപടി താക്കീതിൽ ഒതുക്കിയാൽ മതിയെന്നാണ് ആരോഗ്യവകുപ്പ് നിയോഗിച്ച അന്വേഷണ സംഘത്തിന്‍റെ ശിപാർശ.

Leave a Reply

Your email address will not be published. Required fields are marked *