‘ബിഗ് 4’ൽ മാറ്റമില്ല; ആഭ്യന്തരം അമിത് ഷാ തന്നെ, രാജ്നാഥ് പ്രതിരോധം തുടരും; സുരേഷ് ഗോപി പെട്രോളിയം-ടൂറിസം, ജോര്‍ജ് കുര്യന്‍ ന്യൂനപക്ഷം-ഫിഷറീസ് സഹമന്ത്രിമാര്‍
ന്യൂഡൽഹി: മോദി സർക്കാരിന്റെ മൂന്നാമൂഴത്തിൽ പ്രമുഖരുടെ വകുപ്പുകളിൽ മാറ്റമില്ല. മന്ത്രിസഭയിൽ രണ്ടാമൻ രാജ്‌നാഥ് സിങ് ആകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അന്തിമ പട്ടിക വരുമ്പോള്‍ ആഭ്യന്തര വകുപ്പിൽ അമിത് ഷാ തന്നെയാണ്. രാജ്‌നാഥ് സിങ് പ്രതിരോധത്തിലും നിതിൻ ഗഡ്കരി ഗതാഗതത്തിലും നിർമല സീതാരാമൻ ധനവകുപ്പിലും തുടരും. ജെ.ഡി.യുവിന് റെയിൽവേ വകുപ്പില്ലെന്നതും ശ്രദ്ധേയമാണ്. സുരേഷ് ഗോപി പെട്രോളിയം, ടൂറിസം വകുപ്പുകളിലും ജോര്‍ജ് കുര്യന്‍ ന്യൂനപക്ഷ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളിലും സഹമന്ത്രിമാരാണ്.The ‘Big 4
എസ്. ജയശങ്കർ(വിദേശം), അശ്വിനി വൈഷ്ണവ്(റെയിൽവേ) എന്നിവരുടെ വകുപ്പുകളിലും മാറ്റമില്ല. ജെ.പി നഡ്ഡ-ആരോഗ്യം, ശിവരാജ് സിങ് ചൗഹാൻ-കൃഷി, മനോഹർലാൽ ഖട്ടാർ-ഊർജം, അശ്വിനി വൈഷ്ണവ്-റെയിൽവേ എന്നിങ്ങനെയാണു മറ്റു പ്രധാന വകുപ്പുകൾ.
മറ്റു വകുപ്പുകൾ:
ഹർദീപ് സിങ് പുരി-പെട്രോളിയം
കിരൺ റിജിജു-പാർലമെന്ററികാര്യം
എച്ച്.ഡി കുമാരസ്വാമി-ഉരുക്കു വ്യവസായ മന്ത്രി,
ചിരാഗ് പാസ്വാൻ-കായികം
ജിതൻ റാം മാഞ്ചി-ചെറുകിട ഇടത്തരം വ്യവസായം
ഭൂപേന്ദ്ര യാദവ്-പരിസ്ഥിതി
അന്നപൂർണ ദേവി-വനിതാ ശിശുക്ഷേമം