മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചാരണ സമ്മേളനം ഒതായിയിൽ നടന്നു
ഒതായി: മാനവികമൂല്യങ്ങൾക്ക് വേദഗ്രന്ഥങ്ങൾ എല്ലാം പ്രാധാന്യം നൽകുന്നുവെന്നും അത് മനുഷ്യർ കൃത്യമായി പാലിക്കൻ തയ്യാറായാൽ സമൂഹത്തിൽ സമാധാനം ലഭ്യമാകുമെന്നും മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു.
വിശ്വമാനവികതക്ക് വേദ വെളിച്ചമെന്ന പ്രമേയത്തിൽ ഫെബ്രുവരി 15മുതൽ 18 വരെ കരിപ്പൂരി നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചാരണ സമ്മേളനം ഒതായിയിൽ നടന്നു. അലി മദനി മൊറയൂർ മുഖ്യപ്രഭാഷണം നടത്തി. പി.കെ ജാഫർ മാസ്റ്റർ, ഇല്ല്യാസ് പി.പി , ജാഫറലിപി.കെ, നൗഫൽ കെ.ടി സംസാരിച്ചു.