‘പരാതി വ്യാജം’; പി.എഫ്.ഐ എന്ന് ചാപ്പ കുത്തിയത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റാനെന്ന് പൊലീസ്

സൈനികനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്‌ഐ എന്ന് ചാപ്പ കുത്തിയ കേസില്‍ വഴിത്തിരിവ്. പരാതി വ്യാജമെന്ന് വിശദമായ പരിശോധനയില്‍ തെളിഞ്ഞതായി കൊട്ടാരക്കര അഡീഷണൽ എസ് പി വ്യക്തമാക്കി. പ്രതികളെ അറസ്റ്റ് ചെയ്തു. വർഗീയ ലഹളയുണ്ടാക്കാനും ഗൂഢാലോചനയ്ക്കും വ്യാജ മൊഴി രേഖപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അഞ്ച് മാസമായി ആസൂത്രണം ചെയ്താണ് പ്രതി കൃത്യം നേടിയത്. ദേശീയ ശ്രദ്ധ പിടിച്ചു പറ്റാനും ജോലിയിൽ മെച്ചപ്പെട്ടെ സ്ഥാനം ലഭിക്കാനുമാണ് കൃത്യം നടത്തിയതെന്ന് കൊട്ടാരക്കര അഡീഷണൽ എസ് പി വിശദീകരിച്ചു.

അവധിക്ക് നാട്ടിലെത്തിയ രാജസ്ഥാനില്‍ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനും സുഹൃത്ത് ജോഷിയും ചേര്‍ന്ന് നടത്തിയ ഒത്തുകളിയാണ് പരാതിക്ക് പിന്നിലെന്ന് പൊലീസ്. ഷൈന്‍ പറഞ്ഞപ്രകാരമാണ് ഇത് ചെയ്തതെന്ന് ജോഷി പറഞ്ഞു. സൈനികനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് പൊലീസ് പറയുന്നു.

കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. കേസില്‍ കൂടുതല്‍ വ്യക്തത വരുത്താനായി ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംഭവത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷര്‍ട്ട് കീറി. മുതുകില്‍ പിഎഫ്ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നാിരുന്നു സൈനികന്റെ പരാതി.

സംഭവത്തില്‍ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ അന്വേഷണം നടത്തി വരികയായിരുന്നു.
സൈനികന്‍ സ്വയം ശരീരത്തില്‍ പിഎഫ്ഐ എന്ന് ചാപ്പക്കുത്തിയതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *