‘ദി എലിഫന്‍റ് വിസ്പറേഴ്സ്’ സൗത്ത് ഇന്ത്യയിൽ നിന്നുള്ള മികച്ച ഷോർട്ട് ഡോക്യുമെന്‍ററി

ലോസ് ഏഞ്ചല്‍സ്: 95ാ-ാമത് ഓസ്കര്‍ പുരസ്കാര ചടങ്ങില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ‘ദി എലിഫന്‍റ് വിസ്പറേഴ്സ്’. മികച്ച ഷോർട്ട് ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരമാണ് ലഭിച്ചത്. തമിഴ്നാട്ടിലെ മുതുമല ദേശീയ ഉദ്യാനം പശ്ചാത്തലമാക്കിയാണ് ഡോക്യുമെന്‍ററി ചിത്രീകരിച്ചിരിക്കുന്നത്.

 

 

കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ‘ദി എലിഫന്‍റ് വിസ്പറേഴ്സ് ‘, മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ -ബെല്ല ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്‍ററി. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവർ വളർത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. 40 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈർഘ്യം.2022 ഡിസംബര്‍ 8ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. 2022 നവംബര്‍ 9ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഡോക്യുമെന്‍ററികള്‍ക്കായുള്ള ചലച്ചിത്രമേളയായ DOC NYC ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു ചിത്രത്തിന്‍റെ ലോക പ്രീമിയര്‍ പ്രദര്‍ശനം. മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധം മാത്രമല്ല ചുറ്റുപാടുകളയെും പ്രകൃതി സൗന്ദര്യത്തെയും മനോഹരമായി ഒപ്പിയെടുക്കുന്നുണ്ട് ദി എലിഫന്‍റ് വിസപ്റേഴ്സ്.

Also read: പുരസ്കാര തിളക്കത്തില്‍ ആര്‍ആര്‍ആര്‍; ‘നാട്ടു നാട്ടുവിന്’ ഓസ്കര്‍

2022 ഡിസംബര്‍ 8ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. 2022 നവംബര്‍ 9ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഡോക്യുമെന്‍ററികള്‍ക്കായുള്ള ചലച്ചിത്രമേളയായ DOC NYC ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു ചിത്രത്തിന്‍റെ ലോക പ്രീമിയര്‍ പ്രദര്‍ശനം.

Watch The Elephant Whisperers

Also read: മികച്ച സിനിമ: ഓസ്കര്‍ വാരിക്കൂട്ടി എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് 

Leave a Reply

Your email address will not be published. Required fields are marked *