വിവാഹനിശ്ചയം മുടങ്ങി; 16കാരിയുടെ കഴുത്തറുത്ത് 32കാരൻ

engagement

വിവാഹനിശ്ചയം മുടങ്ങിയതിനെ പേരിൽ 16കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്. കർണ്ണാടകയിലെ മടിക്കേരിയിലാണ് സംഭവം. engagement

ഇന്നലെ പത്താം ക്ലാസ് പരീക്ഷ പാസായ പെൺകുട്ടിയെ മടികെരെയിലെ സുർലബ്ബി ഗ്രാമത്തിൽ വെച്ച് വിവാഹം കഴിക്കാനിരിക്കുകയായിരുന്നു 32കാരനായ പ്രകാശ്. എന്നാൽ, നിയമവിരുദ്ധമായ ചടങ്ങിനെ കുറിച്ച് ആരോ ബാലാവകാശ സംരക്ഷണ കമ്മീഷനെ വിവരമറിയിക്കുകയായിരുന്നു.

ബാലാവകാശ സംഘം സ്ഥലത്തെത്തി പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ വിവാഹ ചടങ്ങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന്, വിവാഹനിശ്ചയത്തിൽ നിന്ന് വീട്ടുകാർ പിന്മാറുകയും ചടങ്ങ് റദ്ദാക്കുകയുമായിരുന്നു.

മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രകാശ് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് പെൺകുട്ടിയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രകാശ് ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *