ആമിറാത്ത് മലയാളി അസോസിയേഷൻ പ്രഥമ കമ്മിറ്റി നിലവിൽ വന്നു
മസ്കത്ത്: ആമിറാത്ത്-05 പ്രദേശത്തെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ അമിറാത്ത്-05 മലയാളി അസോസിയേഷന്റെ (എ.എം.എ) പ്രഥമ പ്രവർത്തന കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 200-ലധികം പേരാണ് സംഘടനയിൽ അംഗങ്ങളായുള്ളത്. സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും പ്രവാസി സമൂഹത്തിൽ ഐക്യവും സഹകരണവും വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്.
ഭാരവാഹികൾ: അഹ്മദ് ( പ്രസിഡന്റ്), സജു ( ജനറൽ സെക്രട്ടറി), രതീഷ് ( ട്രഷറർ)), നന്ദൻ, ഷാനു, അനൂപ്, റാഷിദ് (വൈസ് പ്രസിഡന്റുമാർ), സൈദലവി, ഷമീം, ഷരീഫ് തിലാൽ, നൗഫൽ (ജോയിന്റ് സെക്രട്ടറിമാർ), യാസർ നാദാപുരം( കോഓഡിനേറ്റർ). സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഘടന കൂടുതൽ സജീവമാവുകയും, അംഗങ്ങൾക്ക് പ്രയോജനകരമായ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
