പെൺകുട്ടി ചെന്നൈയിൽ; സഹോദരന്റെ അടുത്തേക്കെന്ന് സംശയം; അസമിലേക്ക് പോകാനുള്ള സാധ്യത തള്ളാതെ പൊലീസ്
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി ചെന്നൈയിലെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് സഹോദരൻ താമസിക്കുന്ന സ്ഥലമായ ബെംഗളൂരുവിലേക്കോ ഗുഹാവട്ടിയിലേക്ക് പോകാനോ സാധ്യതയുണ്ടെന്ന് എസിപി നിയാസ് പറഞ്ഞു. അസമിലേക്ക് പോകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. വിജയവാഡയിൽ അന്വേഷിക്കാനും നീക്കം. ആന്ധ്ര പോലീസിനോട് പൊലീസ് സഹായം തേടി.Chennai
കേരള പൊലീസിന്റെ അഞ്ച് പേരടങ്ങുന്ന പ്രത്യേക സംഘം ചെന്നൈയിലേക്ക് തിരിച്ചിരുന്നു. നാഗർകോവിലിലെയും കന്യാകുമാരിയിലെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലേക്ക് തിരിച്ചത്. കന്യാകുമാരിയിലെ സിസിടിവി പരിശോധനയിൽ കുട്ടി പ്ലാറ്റ്ഫോമിൽ നിന്നും തിരികെ ട്രെയിനിൽ കയറുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
നാഗർകോവിലിൽ ട്രെയിൻ നിർത്തിയപ്പോൾ രണ്ടാമത്തെ പ്ലാറ്റഫോമിൽ പെൺകുട്ടിയിറങ്ങിയതായി പൊലീസ് സ്ഥരീകരിച്ചു. പ്ലാറ്റ്ഫോമിലിറങ്ങിയ പെൺകുട്ടി കുപ്പിയിൽ വെള്ളമെടുത്ത് തിരികെ കയറി. നാഗർകോവിൽ സ്റ്റേഷനിൽ 3.53 നാണ് ഇറങ്ങിയത്. ആർപിഎഫ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് നിർണ്ണായക വിവരം ലഭിച്ചത്. പെൺകുട്ടിയെ ശുചിമുറിയിൽ കണ്ടിരുന്നെന്ന് ശുചീകരണ തൊഴിലാളി മൊഴി നൽകിയിരുന്നു.
നിലവിലുള്ളത്. ഭർത്താവ്: അബ്ദു നിരപ്പിൽ. മക്കൾ: അൻസീറ, സഫ.Dies