ജിം പരിശീലകൻ കൂടുതൽ ഭാരമെടുക്കാൻ നിർബന്ധിച്ചു, യുവാവിൻറെ പേശികൾ തളർന്നു; പിഴയിട്ട് ഉപഭോക്തൃ കോടതി

gym

ചണ്ഡീഗഡ്: അമിതമായ വ്യായാമം കാരണം യുവാവിന് പേശീതളർച്ച ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട സംഭവത്തിൽ ജിം പരിശീലകൻ ഉത്തരവാദിയാണെന്ന് ഉപഭോക്തൃ കോടതി. പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. സിമ്രിൻജിത് സിങ് സിന്ധു എന്ന യുവാവ് നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. റോ ഹൗസ് ഫിറ്റ്‌നസ് എന്ന ജിമ്മിനെതിരേയാണ് യുവാവിന്റെ ആരോപണം. ചണ്ഡീഗഡിലാണ് സംഭവം.gym

തുടക്കത്തിൽ കുറഞ്ഞ ഭാരങ്ങൾ ഉപയോഗിച്ചായിരുന്നു പരിശീലനം. എന്നാൽ മൂന്നാം മാസം മുതൽ കൂടുതൽ ഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങൾ ചെയ്യാൻ പരിശീലകൻ നിർബന്ധിക്കുകയായിരുന്നു. ഇതോടെ ആദ്യം ശ്വാസതടസ്സം അനുഭവപ്പെട്ടു. പിന്നാലെ പേശി തളർച്ചയും, കുഴച്ചിലുമുൾപ്പെടെയുള്ള അസ്വസ്ഥകൾ അനുഭവപ്പെടുകയായിരുന്നു. ഇക്കാര്യം പലതവണ പരിശീലകനോട് പറഞ്ഞപ്പോഴും വ്യായാമം തുടരാൻ നിർദേശിക്കുകയായിരുന്നു.

എന്നാൽ അസ്വസ്ഥതകൾ വിട്ടുമാറാതായതോടെ വൈദ്യസഹായം തേടിയപ്പോഴാണ് ‘റാബ്‌ഡോമയോലിസിസ്’ എന്ന അവസ്ഥയാണെന്ന് കണ്ടെത്തിയത്. ഇത് ചുണ്ടിക്കാട്ടി സിന്ധു നൽകിയ പരാതി ജിം അധികൃതർ നിഷേധിച്ചു. എന്നാൽ പരാതി പരിഗണിച്ച ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിശദമായ പരിശോധനകൾക്ക് ശേഷം യുവാവിന്റെ വാദങ്ങൾ അംഗീകരിക്കുകയും ഫീസായ 4500 രൂപയും, നഷ്ടമായപരിഹാരമായി 7000 രൂപയും നൽകാൻ വിധിച്ചു.

എന്നാൽ, വിധിയിൽ തൃപ്തിയാവാത്ത യുവാവ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. ജിമ്മിലെ പല നിയമാവലികളും ഉപഭോക്താവിന്റെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് കണ്ടെത്തിയ കോടതി 25,000 രൂപ നഷ്ടപരിഹാരമായി നൽകാനും 7000 രൂപ കോടതി ചിലവായി നൽകാനും നിർദേശിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *